DCBOOKS
Malayalam News Literature Website

പ്രഭാവർമ്മയുടെ ഇംഗ്ലീഷ്‌ നോവൽ ‘ആഫ്‌റ്റർ ദ ആഫ്‌റ്റർമാത്‌’; പ്രകാശനം ഇന്ന്

ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ പ്രഭാ വര്‍മ്മയുടെ ഇംഗ്ലീഷ്‌ നോവൽ ‘ആഫ്‌റ്റർ ദ ആഫ്‌റ്റർമാത്‌’ ഇന്ന്  (4 ഡിസംബര്‍ 2021) പ്രകാശനം ചെയ്യും. വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ ഡോ.ശശി തരൂര്‍ എംപിയില്‍ നിന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങും. ഒരു മലയാള കവിയുടെ ആദ്യ ഇംഗ്ലീഷ് നോവല്‍ എന്ന സവിശേഷതയും പുസ്തകത്തിനുണ്ട്. ഇ​ൻ​ഡ​സ് പ​ബ്ലി​ഷേ​ഴ്സാണ്  പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നത്.

കലയും അധികാരവും തമ്മിലുള്ള സംഘർഷ സമസ്യകളാണ്‌ പ്രമേയം. റഷ്യൻ കവിയും യുവ വിപ്ലവകാരിയുമായിരുന്ന ഇവാൻ കാല്യേവിന്റെ ജീവിതം ആധാരമാക്കിയാണ്‌ നോവൽ. സോഷ്യലിസ്‌റ്റ്‌ റവല്യൂഷണറി പാർടി അംഗമായിരുന്നു കാല്യേവ്‌. 1949ൽ അൽബേർ കാമു ‘ജസ്‌റ്റ്‌ അസാസിൻസ്‌’ എന്ന നാടകത്തിൽ കാല്യേവിന്റെ വിപ്ലവ ജീവിതത്തെ ഇതിവൃത്തമാക്കിയിരുന്നു.  കാമുവിന്റേതിൽനിന്ന്‌ വ്യത്യസ്‌തമായി കാല്യേവിന്റെ സ്വത്വാന്വേഷണത്തിന്റെയും ആത്മസംഘർഷത്തിന്റെയും വഴികളാണ്‌  ‘ആഫ്‌റ്റർ ദ ആഫ്‌റ്റർമാത്‌’.

പ്രഭാ വര്‍മ്മയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.