DCBOOKS
Malayalam News Literature Website

വി.ഷിനിലാലിന്റെ ‘അടി’; പുസ്തകവായനയും ചര്‍ച്ചയും ഞായറാഴ്ച

വി.ഷിനിലാലിന്റെ ‘അടി’ എന്ന നോവലിനെ ആസ്പദമാക്കി നടക്കുന്ന പുസ്തകവായനയും ചര്‍ച്ചയും ഞായറാഴ്ച (09 ഒക്ടോബര്‍ 2022). വൈകുന്നേരം 5.30ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ വേദിയില്‍ നടക്കുന്ന പരിപാടിയില്‍ ഡോ.വി.രാജലക്ഷ്മി, പ്രദീപ് പനങ്ങാട്, എല്‍.ആര്‍. മധുജന്‍, രാജേഷ് ചിറപ്പാട്, വി ഷിനിലാല്‍ എന്നിവര്‍ പങ്കെടുക്കും.

തെക്കൻ തിരുവിതാംകൂറിലെ ദളിത് വിമോചന പോരാട്ടത്തിന്റെ സൂക്ഷ്മരാഷ്ട്രീയവും സാമൂഹികചരിത്രവുമാണ് ഷിനിലാൽ വളരെ രസകരമായ ശൈലിയിൽ ‘അടി’ എന്ന നോവലിൽ ആഖ്യാനം ചെയ്യുന്നത്. അടിച്ചവനെ തിരിച്ചടിക്കാനുള്ള ശാരീരികവും മാനസികവുമായ കരുത്താർജ്ജിക്കലാണ് യഥാർത്ഥ വിമോചനമെന്ന് അടി അടിവരയിട്ട് പറയുന്നു.

Comments are closed.