DCBOOKS
Malayalam News Literature Website

കേരളത്തിലെ കീഴാളജനങ്ങളുടെ കഷ്ടപ്പാടുകളെ ഗാനരൂപത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ അവതരിപ്പിച്ച സാമൂഹികനേതാവായിരുന്നു പൊയ്കയില്‍ അപ്പച്ചന്‍

കേരളത്തിലെ കീഴാളജനങ്ങളുടെ കഷ്ടപ്പാടുകളെ ഗാനരൂപത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ അവതരിപ്പിച്ച സാമൂഹികനേതാവായിരുന്നു പൊയ്കയില്‍ അപ്പച്ചന്‍. മാനവഭാഷയില്‍ നിന്നും വ്യതിചലിച്ച് ഭാഷയുടെ വ്യത്യസ്തതയെ ആവിഷ്‌കരിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം. വ്യക്തി ശുദ്ധിക്ക് പ്രാധാന്യം നല്‍കിയ വ്യക്തി ശരീരത്തില്‍ നിന്നാണ് ലോകം ഉണ്ടാകുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 350 ബൈബിള്‍ കത്തിച്ചുകൊണ്ട് ഇത് യഹൂദന്മാരുടെ ചരിത്രമാണ് എന്റെ ജനതയുടെ ചരിത്രമല്ല എന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് പൊയ്കയില്‍ അപ്പച്ചന്‍ എന്ന് കെ. കെ. കൊച്ച് അഭിപ്രായപ്പെട്ടു.

പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ എരി എന്ന നോവലിലെ എരി മുത്തപ്പന്‍ എന്ന കഥാപാത്രം അപ്പച്ചനെ മുന്‍നിര്‍ത്തി എഴുതിയതാണെന്ന് എം. ബി. മനോജ് അഭിപ്രായപ്പെട്ടു. വ്യക്തി ശുചിത്വത്തെകുറിച്ച് എപ്പോഴും ഓര്‍മപ്പെടുത്തുന്ന അപ്പച്ചന് തുല്യമാണ് എരി മുത്തപ്പന്‍ എന്ന കഥാപാത്രം. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ ആധുനിക കേരളത്തിന്റെ ശില്പികള്‍ പൊയ്കയില്‍ അപ്പച്ചന്‍ എന്ന സെക്ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. എസ്. മാധവനായിരുന്നു മോഡറേറ്റര്‍.

Comments are closed.