DCBOOKS
Malayalam News Literature Website

നടൻ ജി കെ പിള്ള അന്തരിച്ചു

പ്രശസ്ത നടൻ ജി കെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. ഏകദേശം 325 ലധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം സിനിമ, സീരിയല്‍ രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു. നായര് പിടിച്ച പുലിവാൽ, ജ്ഞാന സുന്ദരി, സ്ഥാനാർത്ഥി സാറാമ്മ എന്നിവയാണ് പ്രമുഖ സിനിമകൾ.

1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമ ആണ് ആദ്യത്തെ ചിത്രം. കര്‍ഷകനായ ഗോവിന്ദപിളളയുടെയും ജാനകിയമ്മയുടെയും മകനായി 1925-ല്‍ തിരുവനന്തപുരത്ത് ചിറയിന്‍കീഴിലായിരുന്നു ജനനം. പതിനാറാംവയസ്സില്‍ പട്ടാളത്തില്‍ ചേർന്ന ജി കെ പിള്ള പതിമൂന്ന് വർഷം സൈനിക സേവനം അനുഷ്ഠിച്ചു. ഇതിന് ശേഷമാണ് അഭിനയ രംഗത്തേക്ക് വരുന്നത്.

 

Comments are closed.