DCBOOKS
Malayalam News Literature Website

ആ പരുക്കൻ ഭാവങ്ങൾ ഇനി ഇല്ല, നടൻ അനിൽ മുരളി അന്തരിച്ചു

Anil Murali
Anil Murali

കൊച്ചി: നടൻ അനിൽ മുരളി (52) അന്തരിച്ചു. കരൾ സംബന്ധമായ അസുഖമായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും തിളങ്ങിയ അനിൽ 200 ഓളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്.

1993ൽ പുറത്തിറങ്ങിയ ‘കന്യാകുമാരിയിൽ ഒരു കവിത’ എന്ന സിനിമയിലൂടെയാണ് സിനിമാ ജീവിതത്തിനു തുടക്കം. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. 2020 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ‘ഫോറൻസിക്’ ആണ് ഏറ്റവും ഒടുവിൽ വേഷമിട്ട ചിത്രം. മലയാളത്തിലെ ശ്രദ്ധേയമായ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1993ല്‍ പ്രദര്‍ശനത്തിനെത്തിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ബാബ കല്യാണി, നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, വെള്ളരിപ്രാവിന്റെ ചങ്ങാതി, കളക്ടര്‍, അസുരവിത്ത്, കര്‍മ്മയോദ്ധാ, ആമേന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

Comments are closed.