DCBOOKS
Malayalam News Literature Website

നാസ കണ്‍വന്‍ഷനില്‍ മുഖ്യാതിഥിയായി തസ്‌ലിമ നസ്‌റീന്‍ എത്തുന്നു

ബംഗ്ലാദേശ് എഴുത്തുകാരിയും മതേതര മാനവവാദിയും സ്ത്രീ സ്വാതന്ത്ര്യ പ്രവര്‍ത്തകയുമായ തസ്ലീമ നസ്‌റിന്‍ നാസ (NASA -National Association of Students of Architecture, India )കണ്‍വന്‍ഷനില്‍ മുഖ്യാതിഥിയായി എത്തുന്നു. ജനുവരി 29 മുതല്‍ ഫെബ്രുവരി 2 വരെ വാഗമണ്‍ ഡി സി സ്മാറ്റിലാണ് നാസ കണ്‍വന്‍ഷന്‍ നടക്കുന്നത്.

1962 ഓഗസ്റ്റ് 25ന് ബംഗ്ലാദേശിലെ മൈമെന്‍സിങില്‍ ജനിച്ച തസ്‌ലിമ ഡോക്ടറായി ഔദ്ദ്യോഗിക ജീവിതമാംഭിച്ചുവെങ്കിലും പിന്നീട് എഴുത്തുകാരി, സ്ത്രീപക്ഷപ്രവര്‍ത്തക,മനുഷ്യാവകാശപ്രവര്‍ത്തക എന്നീ നിലകളില്‍ പ്രശസ്തയായി. ‘ലജ്ജ’ എന്ന നോവലാണ് തസ്ലീമയെ പ്രശസ്തയാക്കിയത്. എന്നും ശക്തമായ നിലപാടുകളിലും വ്യക്തമായ അഭിപ്രായങ്ങളിലും ഉറച്ചുനില്‍ക്കുന്ന തസ്‌ലിമ ഈ കൃതിയിലൂടെ മതമൗലികവാദികളുടെ നോട്ടപ്പുള്ളിയാവുകയും ചെയ്തു. തുടര്‍ന്ന് 1994 ല്‍ അവര്‍ ബംഗ്ലാദേശ് വിട്ടു. 2007 ല്‍ ഇന്ത്യയിലെ തന്റെ ഏഴ് മാസക്കാലത്തെ ജീവിതത്തിനിടയില്‍ അനുഭവിച്ച സഹനത്തിന്റെയും അതിജീവനത്തിനായി നടത്തിയ സമരങ്ങളുടെയും ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന ആത്മകഥാപരമായ പുസ്തകമാണ് എക്‌സൈല്‍: എ മെമയര്‍’.

National Association of Students of Architecture ന്റെ 60-ാമത് കണ്‍വന്‍ഷനാണ് ഡി സി സ്മാറ്റില്‍ നടക്കുന്നത്. 5 നാളുകളിലായി നടക്കുന്ന വാര്‍ഷിക കണ്‍വന്‍ഷനില്‍ ആര്‍കിടെക്ചര്‍ പഠനമേഖലയില്‍ നിന്നുള്ള അഞ്ഞൂറില്‍പരം വിദഗ്ദ്ധഅദ്ധ്യാപകരും 200 കോളജുകളില്‍ നിന്നായി 3000 വിദ്യാര്‍ത്ഥികളും പങ്കെടുക്കും. ആര്‍കിടെക്ചര്‍ വിദ്യാര്‍ത്ഥികളും പ്രഗത്ഭ അദ്ധ്യാപകരും പങ്കെടുക്കുന്ന സൗത്ത്ഏഷ്യയിലെ തന്നെ ആദ്യത്തെ ഏറ്റവും വലിയ പരിപാടിയാകും നാസയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍.

ഇന്ത്യയിലെ മികച്ച ബിസിനിസ്സ് സ്‌കൂളുകളിലൊന്നാണ് വാഗമണ്‍ ഡി സി സ്മാറ്റ്. 2002 ലാണ് ഡി സി സ്മാറ്റ് തിരുവനന്തപുരത്തും വാഗമണ്ണുമായി ആരംഭിച്ചത്. എംജി യൂണിവേഴ്‌സിറ്റി കേരള യൂണിവേഴ്‌സിറ്റി എന്നിവങ്ങളില്‍ അഫ്‌ലിയേറ്റ് ചെയ്തിട്ടുള്ള ഡി സി സ്മാറ്റില്‍ എംബിഎ, ബികോം, എസിസിഎ, ബിബിഎ, ബി.ആര്‍ക്, ബിഎ ഇന്റീരിയല്‍ ഡിസൈന്‍ (വിഷ്വല്‍ ആര്‍ട്‌സ്) ഫാഷന്‍ ടെക്‌നോളജി തുടങ്ങിയ കോഴ്‌സുകളാണുള്ളത്. ഗുരുകുല സമ്പ്രദായത്തിലുള്ള ഏറ്റവും മികച്ച പഠന സാഹചര്യമാണ് ഡി സി സ്മാറ്റിലേത്. കുട്ടികളിലെ പാഠ്യപാഠ്യതര കഴിവുകളെ വികസിപ്പിക്കുന്നതിനുള്ള പരിപാടികള്‍, സെമിനാറുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവയും നടത്താറുണ്ട്.

Comments are closed.