DCBOOKS
Malayalam News Literature Website

അഭിജിത്ത് ബാനർജി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍

നൊബേല്‍ പുരസ്‌കാര ജേതാവ് അഭിജിത്ത് ബാനർജി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. ആഗോള ദാരിദ്ര്യ നിർമാർജനത്തിനുള്ള പഠനത്തിനാണ് അഭിജിത്ത് ഉൾപ്പെടെയുള്ളവർക്ക് നൊബേൽ ലഭിച്ചത്.  നൊബേൽ പുരസ്കാരം നേടുന്ന ഒൻപതാമത്തെ ഇന്ത്യക്കാരനാണ് അഭിജിത്ത്. അമർത്യ സെന്നിനു ശേഷം ഇത് ആദ്യമായാണ് സാമ്പത്തികശാസ്ത്ര വിഭാഗത്തിൽ ഇന്ത്യയിൽ നിന്നൊരാൾ നൊബേൽ പുരസ്കാരത്തിന് അർഹനാകുന്നത്.58 വയസുള്ള അഭിജിത്ത് ബാനർജി കൊൽക്കത്ത സർവകലാശാല, ജവഹർവാൽ നെഹ്റു സർവകലാശാല, ഹാർവാർഡ് സർവകലാശാല എന്നിവിടങ്ങളിലാണ് പഠനം പൂർത്തിയാക്കിയത്. 1988ൽ ഹാർവാഡ് സർവകലാശാലയിൽ നിന്നാണ് പി എച്ച് ഡി ബിരുദം സ്വന്തമാക്കിയത്.

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കെ എൽ എഫ് ആറാം പതിപ്പ് 2023 ജനുവരി 12, 13, 14, 15 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട്  പ്രമുഖര്‍ പങ്കെടുക്കും.

അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലോകത്തിലെ മറ്റേത് സാഹിത്യോത്സവങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. പൂര്‍ണ്ണമായും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സാഹിത്യോത്സവമാണിത്.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

Comments are closed.