DCBOOKS
Malayalam News Literature Website

ആദ്യശ്രമത്തില്‍ തന്നെ സിവില്‍ സര്‍വ്വീസ് നേടാം

സിവില്‍ സര്‍വ്വീസ് എക്കാലവും യുവാക്കളുടെ സ്വപ്‌നമാണ്. ആ സ്വപ്‌നം തുടങ്ങേണ്ടത് സ്‌കൂള്‍ പഠനകാലയളവിലാണ്. എല്ലാം മനഃപാഠമാക്കുന്നതിലോ പഠനത്തില്‍ ഒന്നാമതാവുന്നതിലോ അല്ല കാര്യം- നിങ്ങള്‍ എത്രത്തോളം അറിവുകള്‍ സ്വായത്തമാക്കുന്നു എന്നതിനോടൊപ്പം പരിമിതികള്‍ക്കപ്പുറമുള്ള വായനയും ലോകത്തിന്റെ ഓരോ സ്പന്ദനവും അറിയുവാനുള്ള ജിജ്ഞാസയുമാണ് വേണ്ടത്.

കേന്ദ്രസര്‍ക്കാര്‍ ജോലികളെക്കുറിച്ച് എന്തൊക്കെ അറിഞ്ഞിരിക്കണം, ഏറ്റവും അഭികാമ്യമായ ജോലി തിരഞ്ഞെടുക്കുന്നതെങ്ങനെ, അടിസ്ഥാന യോഗ്യതകളും അര്‍ഹതാ മാനദണ്ഡങ്ങളും എന്തൊക്കെയാണ്, മത്സരപ്പരീക്ഷകള്‍ക്ക് എങ്ങനെ തയ്യാറെടുക്കാം, നിങ്ങളുടെ ഔദ്യോഗിക ജീവിതലക്ഷ്യം നേടാനുള്ള തന്ത്രം തുടങ്ങി സിവില്‍ സര്‍വീസ് എന്ന സ്വപ്‌നം സ്വന്തമാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളാണ് ആദ്യശ്രമത്തില്‍ തന്നെ സിവില്‍ സര്‍വ്വീസ് എന്ന ഈ പുസ്തകം മുന്നോട്ട് വയ്ക്കുന്നത്. കെ.പി. ശശിധരന്‍IAAS  ന്റെ സിവില്‍ സര്‍വ്വീസ് പരിശീലനരംഗത്തെ വൈദഗ്ധ്യം പുസ്തകത്തിന്റെ മൂല്യമേറ്റുന്നു.

പുസ്തകത്തിന് പ്രൊഫസര്‍ പി.എസ്. രവീന്ദ്രന്‍ എഴുതിയ അവതാരിക..

വാജിറാം ആന്‍ഡ് രവി എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ എന്ന
നിലയിലും കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകാലമായി ഐ.എ.എസ്. സ്ഥാനകാംക്ഷികളുടെ അദ്ധ്യാപകന്‍ എന്ന നിലയിലും കമ്പോളത്തില്‍ ഐ.എ. എസ്സിന്റെ വിജയമന്ത്രങ്ങളും മാജിക് ഫോര്‍മുലകളും ധാരാളമായുണ്ടെന്ന് എനിക്കറിയാം. ഐ.എ.എസ്. പരീക്ഷയ്ക്കു പ്രസക്തമല്ലാത്ത പഠനോപകരണങ്ങള്‍ ബുദ്ധിശൂന്യമായി പുനര്‍നിര്‍മിച്ച് വിതരണം ചെയ്യുന്നത് വിദ്യാര്‍ത്ഥികളെ ആശയക്കുഴപ്പത്തിലാക്കുകയും അറിവിന്റെ അമിതഭാരംകൊണ്ട് അവര്‍ മുങ്ങിപ്പോകുകയും ചെയ്യുന്നു.

ആദ്യശ്രമത്തില്‍ത്തന്നെ സിവില്‍ സര്‍വ്വീസ് എന്ന ഈ പുസ്തകം മറ്റു പുസ്തകങ്ങളില്‍നിന്നും വിഭിന്നമാണ്. കാരണം, ഇതില്‍ ശരിയായ വിവരങ്ങള്‍, ദര്‍ശനം, തന്ത്രം, ആസൂത്രണം, പ്രവര്‍ത്തനരൂപരേഖ എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കൂടാതെ, പ്രായോഗിക ആശയങ്ങ ളുടെ ഒരു കൂമ്പാരവും ഐ.എ.എസ്. കാംക്ഷിക്കുന്നവര്‍ക്കു സ്വന്തംപാതയിലൂടെ ലക്ഷ്യത്തിലെത്താനുള്ള നൂതന വീക്ഷണകോണുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഉദ്യോഗസ്ഥമേധാവി എന്ന നിലയിലും ഒരദ്ധ്യാപകനെന്ന നിലയിലും ഐ.എ.എസ്. പേഴ്‌സണാലിറ്റി ടെസ്റ്റിന്റെ ഉപദേശകനെന്ന നിലയിലുമുള്ള തന്റെ പരിചയസമ്പത്തുവച്ച് ഈ പുസ്തകത്തില്‍ ശ്രീ ശശിധരന്‍ ഐ.എ.എസ്. പരീക്ഷയെക്കുറിച്ച് 360 ഡിഗ്രിയില്‍ വിശാലമായും സൂക്ഷ്മമായും വിശകലനം ചെയ്തിട്ടുണ്ട്. ഒരു മുന്‍നിര എഴുത്തുകാ രനെന്ന നിലയില്‍ ഐ.എ.എസ്. പരീക്ഷയുടെ അര്‍ഹത നിര്‍ണ്ണയിക്കുന്ന പേപ്പറുകളില്‍ എങ്ങനെ വിജയിക്കാമെന്നും മത്സരപ്പേപ്പറുകളിലും പേഴ്‌സണാലിറ്റി ടെസ്റ്റിലും പരമാവധി മാര്‍ക്ക് എങ്ങനെ കരസ്ഥമാക്കാമെ ന്നുമുള്ള കാര്യങ്ങള്‍ വളരെ സൂക്ഷ്മതയോടെയും കേന്ദ്രീകൃതമായും വിവരിച്ചിരിക്കുന്നു. ഈ പ്രമാണസൂത്രം ഐ.എ.എസ്. പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ വാങ്ങുന്നതില്‍ വളരെ നിര്‍ണ്ണായകമാണ്. ഇതില്‍ പരിമിതിയുടെ ഘടകം ഈ ആശയം നടപ്പാക്കുന്നതില്‍ ഓരോ രുത്തര്‍ക്കുമുള്ള കാര്യക്ഷമതയെ ആശ്രയിച്ചിരിക്കും.

ഞാന്‍ എന്റെ വിദ്യാര്‍ത്ഥികളോട് വര്‍ഷങ്ങളായി പറയുന്ന ഒരു കാര്യമുണ്ട്. വിശകലനമനോഭാവത്തോടെ ചിന്തിക്കുകയും ആശയങ്ങള്‍ യുക്തിയുക്തമായി അവതരിപ്പിക്കുകയും ചെയ്യേണ്ടത് ഇന്ത്യയിലെ ഏറ്റവും കാഠിന്യമേറിയ പരീക്ഷ ജയിക്കാനാവശ്യമാണ് എന്നാണത്. വിശകലനത്തിനുള്ള വൈദഗ്ധ്യം ഐ.എ.എസ്.
പരീക്ഷയുടെ മൂന്നു ഘട്ടത്തിലും മര്‍മ്മപ്രധാനമാണ്. വിശകലനം ചെയ്ത് എഴുതുന്നതിനെ ക്കുറിച്ചുള്ള അടിസ്ഥാന വസ്തുതകളെക്കുറിച്ച് ഗ്രന്ഥകാരന്‍ എഴുതിയിട്ടുണ്ടെന്നുള്ളത് സന്തോഷം തരുന്ന കാര്യമാണ്. ദൃശ്യരൂപങ്ങളുടെ വിശകലനത്തില്‍ ഒരു ഉദ്യോഗാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പ് നടത്താന്‍ ലഭിക്കുന്ന അവസരങ്ങളെക്കുറിച്ചും അത് ഓരോരുത്തരുടെയും മത്സരക്ഷമത അനുസരിച്ച് ഏറ്റവും നല്ല തിരഞ്ഞെടുപ്പ് എങ്ങനെ നടത്തണമെന്നതിനെക്കുറിച്ചും ഗ്രന്ഥകാരന്‍ ഉയര്‍ന്ന തലത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. കമ്പീറ്റന്‍സ് കോഷ്യന്റിനെ ക്കുറിച്ചുള്ള നിര്‍വചനം പുസ്തക ത്തില്‍ കൊടുത്തിട്ടുണ്ട്. വിജയത്തി നുള്ള ഘടകങ്ങള്‍ എന്തൊക്കെയാണെന്നതിനെക്കുറിച്ചുള്ള സാരാംശവും ഇതില്‍ നല്‍കിയിട്ടുണ്ട്.

ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ഓരോ ഘട്ടത്തിലും ഭാവിയെക്കുറിച്ചുള്ള വലിയ ചിത്രത്തിന്റെ ഉള്‍ബോധം ഉണ്ടായിരിക്കണം. ശ്രീ. ശശിധരന്‍ ഒരു പരീക്ഷകന്റെ സ്ഥാനത്തു നിന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിജയത്തിലേക്കു നയിക്കുന്ന വഴികളെക്കുറിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു. അദ്ദേഹത്തിന്റെ തൊഴില്‍വൈദഗ്ധ്യത്തോടെയുള്ള അവതരണംകൊണ്ട് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ പിടിച്ചുപറ്റുവാനും എഴുത്തുപരീക്ഷയിലും ഇന്റര്‍വ്യൂവിലും അവര്‍ക്ക് ഉന്നത മാര്‍ക്കു വാങ്ങുവാനും സഹായിക്കുന്നു.

ഐ.എ.എസ് കാംക്ഷിക്കുന്നവര്‍ക്കു വളരെയധികം ആശയങ്ങളും സൂചനകളും ഈ പുസ്തകത്തില്‍നിന്നു ലഭിക്കുന്നതുകൊണ്ട് ഇത് അവശ്യം വായിക്കേണ്ട ഒരു പുസ്തകമാണ്. ഗ്രന്ഥകാരനും ഡി സി ബുക്‌സിനും ഈ പുസ്തകം ഐ.എ.എസ്. കാംക്ഷിക്കുന്ന എല്ലാവരു
ടെയും കൈയിലും എത്തിക്കുവാന്‍ സാധിക്കട്ടേയെന്നു ഞാന്‍ ആശംസിക്കുന്നു.

 

 

Comments are closed.