DCBOOKS
Malayalam News Literature Website

എസ് ഹരീഷിന്റെ ‘ആദം’ ഇംഗ്ലീഷിലേയ്ക്ക്

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച  എസ്.ഹരീഷിന്റെ ‘ആദം’ എന്ന  ചെറുകഥാസമാഹാരം ഇംഗ്ലീഷിലേയ്ക്ക്. പെന്‍ഗ്വിന്‍ പബ്ലിഷേഴ്സാണ് ‘ആദം’ എന്ന പേരില്‍ തന്നെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കുക. ജയശ്രീ കളത്തിലാണ് വിവര്‍ത്തനം. പുസ്തകം ഉടന്‍ വായനക്കാരിലെത്തും.
ജെ സി ബി പുരസ്‌കാരം നേടിയ എസ്.ഹരീഷിന്റെ പ്രശസ്ത നോവല്‍ മീശയുടെ ഇംഗ്ലീഷ് വിവര്‍ത്തനവും ജയശ്രീ കളത്തിലാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ട മനുഷ്യരും മൃഗങ്ങളും പ്രകൃതിയും തകിടം മറിയുന്ന, വിധിവൈപര്യത്തിന്റെ പുതുകാല ജീവിതം നിര്‍മമതയോടെ ചിത്രീകരിക്കുന്ന രചനകളാണ് അദ്ദേഹത്തിന്റെ ആദം എന്ന കഥാസഹാരത്തിലുള്ളത്. 2016 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ഈ കഥാസമാഹാരത്തിനായിരുന്നു.

Textമികച്ച ചെറുകഥയ്ക്കുള്ള വി.പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡും തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരവും ലഭിച്ച ‘ആദം’ എന്ന കഥയ്‌ക്കൊപ്പം മാവോയിസ്റ്റ്, നിര്യാതരായി, കാവ്യമേള, മാന്ത്രിക വാല്‍, ചപ്പാത്തിലെ കൊലപാതകം, വേട്ടയ്‌ക്കൊരു മകന്‍, രാത്രികാവല്‍, ഒറ്റ എന്നിങ്ങനെ സമീപകാലത്ത് ചര്‍ച്ചചെയ്യപ്പെട്ട ഒന്‍പതു കഥകള്‍ അടങ്ങിയ സമാഹാരമാണ് ആദം. ഇതിലെ ഓരോ കഥയും തന്റെ സുഹൃത്തുക്കള്‍, പരിചയക്കാര്‍ അങ്ങനെ പലരുടേയും സംഭാഷണത്തില്‍ നിന്നും അനുഭവങ്ങളില്‍ നിന്നുമൊക്കെ കടംകൊണ്ടിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ ഇവയില്‍ പച്ചയായ ജീവിതത്തിന്റെ തുടിപ്പുകള്‍ ദര്‍ശിക്കാം.

2014 ഓഗസ്റ്റില്‍ ഡി സി ബുക്‌സ്  സാഹിത്യോത്സവത്തിലാണ് ആദം ആദ്യമായി പ്രസിദ്ധീകരിച്ചത്.

എസ്.ഹരീഷിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.