DCBOOKS
Malayalam News Literature Website

എംബിഎ പഠനത്തിനൊപ്പം നിങ്ങളുടെ സ്റ്റാർട്ടപ്പും വളര്‍ത്തിയെടുക്കാം DCSMAT-ലൂടെ!

മാധ്യമ-എന്റര്‍ടെയ്ന്‍മെന്റ്-പ്രസിദ്ധീകരണരംഗത്ത് ഒരു പുതിയ വ്യവസായ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എംബിഎ പഠനത്തിനൊപ്പം പുതിയൊരു വ്യവസായ സംരഭവുമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ തിരുവനന്തപുരം ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി നിങ്ങളെ സഹായിക്കും.

ഫുള്‍ ടൈം എംബിഎ പഠനത്തിനൊപ്പം മികച്ച വ്യവസായ സംരഭകരാകാനുള്ള വഴികളും കരിയര്‍ രംഗത്തെ വിദഗ്ദരുടെ പിന്തുണയിലൂടെ DCSMAT വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കുന്നു. നിങ്ങളുടെ വ്യവസായ സംരഭത്തിനുള്ള സാമ്പത്തിക പിന്തുണയ്‌ക്കൊപ്പം വിദഗ്ദരുടെ ആശയങ്ങളും വ്യവസായ രംഗത്തെ വെല്ലുവിളികളെ നേരിടുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഉറപ്പുവരുത്തി നിങ്ങളെ മികച്ച ഒരു വ്യവസായ സംരഭകനാക്കി മാറ്റുക എന്നതാണ് DCSMAT ലക്ഷ്യംവെയ്ക്കുന്നത്. ഇതിനായി ബിസ്‌നസില്‍ വിജയം കൊയ്ത വ്യവസായ സംരംഭകരുടെ പ്രത്യേക പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കും. രാജ്യത്ത് വര്‍ഷം തോറും ലക്ഷക്കണക്കിനാളുകളാണ് എംബിഎ പഠനം പൂര്‍ത്തിയാക്കുന്നത്. ഈ സാഹചര്യത്തില്‍ തൊഴില്‍ മേഖലയിലും വലിയ മത്സരമാണ് നിലവിലുള്ളത്. പഠനത്തോടൊപ്പം സ്വന്തമായി ഒരു വ്യവസായ സംരംഭം എന്ന ആശയം ഈ പ്രതിസന്ധിയില്‍ നിന്നും രക്ഷപെടാന്‍ എംബിഎ വിദ്യാര്‍ത്ഥികളെ സഹായിക്കും.

തിരുവനന്തപുരം ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയുടെ ഇനെവേഷന്‍ ആന്‍ എന്റര്‍പ്രെണേഷിപ്പ് ഡെവലപ്‌മെന്റ് സെല്ലും (IEDC) സെല്ലും ഡിസി ബുക്‌സും സംയുക്തമായാണ് ഈ പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ;+91 99614 17237 

 

 

Comments are closed.