DCBOOKS
Malayalam News Literature Website

പുസ്തകചര്‍ച്ചയും സംവാദവും സംഘടിപ്പിച്ചു

കോഴിക്കോട്: കണ്ണീര്‍ പോലും വറ്റിപ്പോയ, എന്നും എവിടെയും കളിപ്പാവകളായി തട്ടിയുരുട്ടപ്പെടുന്ന എല്ലാ മരുമക്കളുടെയും ജീവിതകഥയാണ് ഷെമിയുടെ മലപ്പുറത്തിന്റെ മരുമകള്‍ എന്ന നോവലിലൂടെ ആവിഷ്‌കരിക്കുന്നതെന്ന് ഡോ.മിനി പ്രസാദ്. സഹനമാണ് സ്ത്രീ എന്ന ഓര്‍മ്മപ്പെടുത്തലിലൂടെ ഇത് മലപ്പുറത്തിന്റെ മരുമകള്‍ എന്ന ഒരാളുടെ കഥയില്‍നിന്ന് മറ്റു പലരുടെയും കഥയായി മാറുകയാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ഷെമിയുടെ മലപ്പുറത്തിന്റെ മരുമകള്‍ എന്ന നോവലിനെ ആസ്പദമാക്കി ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ ഫോക്കസ് മാളില്‍ സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ഡോ.മിനി പ്രസാദ്. പുസ്തകചര്‍ച്ചയില്‍ എഴുത്തുകാരി ഷെമി, ലിജീഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.

നടവഴിയിലെ നേരുകള്‍ എന്ന ആത്മകഥാപരമായ നോവലിന് ശേഷം ഷെമി രചിച്ച ഏറ്റവും പുതിയ കൃതിയാണ് മലപ്പുറത്തിന്റെ മരുമകള്‍. മുസ്‌ലിം സമുദായത്തിലെ സ്ത്രീജീവിതങ്ങളുടെ യഥാര്‍ത്ഥചിത്രമാണ് നോവലിലൂടെ എഴുത്തുകാരി ആവിഷ്‌കരിക്കുന്നത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന മലപ്പുറത്തിന്റെ മരുമകള്‍ വായനക്കാരുടെ മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു.

Comments are closed.