DCBOOKS
Malayalam News Literature Website

വൈവിധ്യമല്ലാത്ത സങ്കൽപങ്ങളെ പൊട്ടിച്ചെറിയുക: പർമിത സത്പതി

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ  വേദിയിൽ പർമിത സത്പതി തന്റെ പുസ്തകമായ ‘എ ബൗണ്ട്ലെസ് മോമെന്റി’നെ കുറിച്ച് സംസാരിച്ചു. പ്രൊഫ. ലത നായരും പർമിത സത്പതിയും പങ്കെടുത്ത പരിപാടിയിൽ എവിടെ നിന്നാണ് കഥകൾ ഉണ്ടാകുന്നത് എന്ന ലത നായരുടെ ചോദ്യത്തിന് പർമിത സത്പതി ഒരു സ്ത്രീയുടെ ജീവിതത്തിൽ നടക്കുന്ന ഓരോ അനുഭവങ്ങളും കഥകളായി മാറി എന്നാണ് ഉത്തരം നൽകിയത്.

സമൂഹത്തിൽ പല വിഭാഗത്തിലുള്ള സ്ത്രീകളെയും ഉൾക്കൊള്ളിച്ചാണ് നോവൽ രചിച്ചതെന്നും വൈവിധ്യമല്ലാത്ത സങ്കൽപ്പങ്ങളെ പൊട്ടിച്ചെറിയണമെന്നും പർമിത സത്പതി കൂട്ടിചേർത്തു. സാഹിത്യരംഗത്തെ സ്ത്രീകൾ ഫെമിനിസ്റ്റ് ആവതെ ഇരയായി മാറുകയാണ് എന്ന ലത നായരുടെ അഭിപ്രായത്തോട്  കരഞ്ഞുകൊണ്ടിരുന്നാൽ ഒരു സ്ത്രീ ഒന്നുമാവില്ല മറിച്ച് അത് തരണം ചെയ്ത് മുന്നേറുകയാണ് വേണ്ടത് എന്നും പർമിത സത്പതി അഭിപ്രായപ്പെട്ടു.

Comments are closed.