DCBOOKS
Malayalam News Literature Website

ഡോ. എം കൃഷ്ണൻ നായർ ; കാൻസർ എന്ന മഹാരോഗത്തോടും അധികാരവടംവലികളോടും പോരാടിയ ഡോക്ടർ

ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍, ഡബ്ല്യുഎച്ച്ഒ, കാന്‍സര്‍ ടെക്‌നിക്കല്‍ ഗ്രൂപ്പ് (സി.ടി.ജി) എന്നിവയുടെ ഉപദേശക സമിതിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക അംഗമായിരുന്നു

തിരുവനന്തപുരം: പ്രശസ്ത അർബുദ രോഗ വിദഗ്ധൻ ഡോ. എം കൃഷ്ണൻ നായർ (81) അന്തരിച്ചു. തിരുവനന്തപുരം റീജണൽ കാൻസർ സെന്‍റർ സ്ഥാപക ഡയറക്ടറാണ്. അർബുദരോഗ ചികിത്സാ മേഖലയിലെ സംഭാവനകൾക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. സംസ്കാരം ഉച്ചക്ക് ഒന്നരയോടെ തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും.

Textആര്‍. സി. സി. എന്നറിയപ്പെടുന്ന തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനും അതിനെ മികച്ച ഒരു സ്ഥാപനമായി വളര്‍ത്താനും അശ്രാന്തം പരിശ്രമിച്ച ഡോക്ടര്‍ എം. കൃഷ്ണന്‍നായരുടെ ആത്മകഥ ‘ഞാനും ആര്‍.സി.സി.യും ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. സ്വന്തം കഥ എന്നതിനപ്പുറം ആര്‍.സി.സി.യുടെ കഥയായിരുന്നു ആ ആത്മകഥ. കാന്‍സര്‍ എന്ന മഹാരോഗത്തോടും അധികാരവടംവലികളോടും പോരാടിയ ഒരു ഡോക്ടര്‍ സ്വന്തം അനുഭവങ്ങള്‍ വിവരിക്കുന്നു.

ഒരു ദശകത്തിലേറെക്കാലം ലോകാരോഗ്യ സംഘടനയിൽ കാൻസറിനെക്കുറിച്ചുള്ള വിദഗ്ധ ഉപദേശക സമിതിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ കാൻസർ നിയന്ത്രണ പദ്ധതി തയ്യാറാക്കിയ വിദഗ്ധ സംഘത്തിലും അംഗമായിരുന്നു.

ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍, ഡബ്ല്യുഎച്ച്ഒ, കാന്‍സര്‍ ടെക്‌നിക്കല്‍ ഗ്രൂപ്പ് (സി.ടി.ജി) എന്നിവയുടെ ഉപദേശക സമിതിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക അംഗമായിരുന്നു അദ്ദേഹം.

ഇന്ത്യയിലാദ്യമായി കാൻസർ കെയർ ഫോർ ലൈഫ് എന്ന ചിലവ് കുറഞ്ഞ കാൻസർ ചികിത്സ ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചത് അദ്ദേഹമാണ്. അക്കാലത്ത് കാൻസർ ബാധിച്ചാൽ ചികിത്സയ്‌ക്കായി ആളുകൾ പണമില്ലാതെ നെട്ടോടമോടുന്ന കാലത്താണ് അദ്ദേഹം ഇൻഷുറൻസ് പദ്ധതി അവതരിപ്പിക്കുന്നത്. രോഗികൾക്ക് മെച്ചപ്പെട്ടതും നൂതനവുമായ ചികിത്സകൾ ലഭ്യമാക്കാനും അദ്ദേഹം അക്ഷീണം പ്രവർത്തിച്ചിട്ടുണ്ട്.

എം. കൃഷ്ണന്‍നായരുടെ ആത്മകഥ ‘ഞാനും ആര്‍.സി.സി.യും
വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.