DCBOOKS
Malayalam News Literature Website

വിശ്വാസത്തിന്റെ ശാസ്ത്രവും ശാസ്ത്രത്തിന്റെ വിശ്വാസവും; രവിചന്ദ്രൻ സി സംസാരിക്കുന്നു

വിശ്വാസം ഒരു ശാസ്ത്രമല്ല- ശാസ്ത്രം വെറും വിശ്വാസവുമല്ല. വിശ്വാസത്തിൻ്റെയും ശാസ്ത്രത്തിൻ്റെയും മാനവീകതയെക്കുറിച്ച് ഒരു സംഭാഷണം

‘വിശ്വാസത്തിന്റെ ശാസ്ത്രവും ശാസ്ത്രത്തിന്റെ വിശ്വാസവും’ എന്ന വിഷയത്തില്‍
രവിചന്ദ്രൻ സി പ്രിയ വായനക്കാരോട് തത്സമയം സംവദിക്കുന്നു. വിശ്വാസം ഒരു ശാസ്ത്രമല്ല- ശാസ്ത്രം വെറും വിശ്വാസവുമല്ല. വിശ്വാസത്തിൻ്റെയും ശാസ്ത്രത്തിൻ്റെയും മാനവീകതയെക്കുറിച്ച് ഇന്ന് (13 സെപ്റ്റംബര്‍ 2021) വൈകുന്നേരം 7 മണിക്ക് നടക്കുന്ന സംഭാഷണത്തില്‍ ഡിസി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ വായനക്കാര്‍ക്കും തത്സമയം പങ്കെടുക്കാവുന്നതാണ്.

ശാസ്ത്ര ചിന്ത, ദൈവം, വിശ്വാസം, നിരീശ്വരവാദം, ജ്യോതിഷം എന്നീ വിഷയങ്ങളിൽ  നിരവധി പുസ്തകങ്ങള്‍ സമ്മാനിച്ച എഴുത്തുകാരനാണ് രവിചന്ദ്രന്‍ സി. യുക്തിചിന്ത, നിരീശ്വരവാദം, ശാസ്ത്രം, സ്വതന്ത്രചിന്ത തുടങ്ങിയ വിഷയങ്ങളിൽ 750 ഓളം പ്രഭാഷണങ്ങളും, സംവാദങ്ങളും നടത്തിയിട്ടുണ്ട്. അതേ വിഷയങ്ങളിൽ പത്തിലധികം പുസ്തകങ്ങൾ രചിച്ചു. പരിണാമശാസ്ത്രജ്ഞനായ റിച്ചാർഡ് ഡോക്കിൻസിന്റെ The god delusion എന്ന ഗ്രന്ഥത്തേ ആസ്പദമാക്കി സി രവിചന്ദ്രൻ രചിച്ച നാസ്തികനായ ദൈവം, റിച്ചാർഡ് ഡോക്കിൻസിന്റെ The greatest show on earth എന്ന പരിണാമശാസ്ത്ര ഗ്രന്ഥത്തിന്റെ വിവർത്തനം, ബുദ്ധനെ എറിഞ്ഞ കല്ല് എന്ന ഭഗവത്ഗീതാവിമർശനം, വാസ്തുശാസ്ത്രത്തിനതിരായി വാസ്തുലഹരിജ്യോതിഷത്തിനെതിരായ പകിട 13 തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ.

രവിചന്ദ്രന്‍ സിയുടെ പുസ്തകങ്ങള്ക്കായി ക്ലിക്ക് ചെയ്യൂ

Stay tuned; https://bit.ly/3z5x52e, https://bit.ly/3A7uiqu

Comments are closed.