DCBOOKS
Malayalam News Literature Website

‘ഉള്ളൂരിന്റെ കേരളസാഹിത്യ ചരിത്രം’ സംശോധനം ചെയ്ത പരിഷ്‌കരിച്ച പതിപ്പ്; പ്രീബുക്കിങ് ആരംഭിച്ചു

‘ഉള്ളൂരിന്റെ കേരളസാഹിത്യ ചരിത്രം’ സംശോധനം ചെയ്ത പരിഷ്‌കരിച്ച പതിപ്പിന്റെ പ്രീബുക്കിങ് ആരംഭിച്ചു. സമഗ്രവും പരിഷ്‌കൃതവുമായ ഈ സാഹിത്യ ചരിത്രം സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യതത്പരര്‍ക്കും
ഒരുപോലെ പ്രയോജനപ്രദമാകുന്ന വിധത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. 3500 രൂപ മുഖവിലയുള്ള പുസ്തകം ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്ക് 1,999 രൂപയ്ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്.

മൂന്ന് വാല്യങ്ങളിലായി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന് 3,200 പേജുകളാണുള്ളത്.
ഡോ. എന്‍. സാമാണ്(സാഹിത്യഗവേഷകന്‍, കേരളസര്‍വ്വകലാശാല ഗവേഷണ ഗൈഡ്) പുസ്തകത്തിന്റെ എഡിറ്റര്‍.

പ്രത്യേകതകള്‍

  • കാല്‍നൂറ്റാണ്ടിലേറെക്കാലത്തെ ഗവേഷണ പഠനങ്ങളിലൂടെ സമഗ്രമായി പരിഷ്‌കരിച്ച പതിപ്പ്
  • പില്‍ക്കാലത്ത് കണ്ടെടുക്കപ്പെട്ട കൃതികളെക്കുറിച്ചുള്ള വിശകലനങ്ങള്‍
  • ഉള്ളൂര്‍ സാഹിത്യചരിത്രത്തില്‍ വിട്ടുകളഞ്ഞ സമകാലികരുടെയും ഉള്ളൂരിന്റെയും കൃതികളെക്കുറിച്ചുള്ള വിശകലനങ്ങള്‍
  • ഉള്ളൂര്‍ സാഹിത്യചരിത്രത്തില്‍ പരാമര്‍ശിക്കുന്നതും എന്നാല്‍ അന്ന് കണ്ടെടുക്കപ്പെട്ടിട്ടില്ലാത്തതുമായ താളിയോലകള്‍, പില്‍ക്കാല പ്രസിദ്ധീകരണങ്ങള്‍ എന്നിവയെ വിശദമായി പരാമര്‍ശിക്കുന്നു
  • സാഹിത്യചരിത്രത്തില്‍ പരാമര്‍ശിക്കുന്ന പുസ്തകങ്ങള്‍, മാസികകള്‍, പത്രങ്ങള്‍ തുടങ്ങിയവയുടെ ചിത്രങ്ങളും എഴുത്തുകാരുടെ ഫോട്ടോകളും
  • സാഹിത്യചരിത്രതത്പരര്‍ക്കും ഗവേഷകര്‍ക്കും പ്രയോജനപ്രദമായ രീതിയില്‍
    കാലോചിതമായ പരിഷ്‌കാരങ്ങള്‍ വരുത്തിയത്
  • വിട്ടുപോയ കണ്ണികള്‍ കണ്ടെടുത്ത് നല്കിയിരിക്കുന്നു
  • കൊല്ലവര്‍ഷത്തോടൊപ്പം ഇംഗ്ലിഷ് വര്‍ഷങ്ങളും തീയതികളും
  • പില്ക്കാല സാഹിത്യചരിത്രങ്ങളുടെ വിശദാംശങ്ങള്‍

ഒറ്റത്തവണ 1999 രൂപ. ഒന്നിച്ച് അടയ്ക്കുമ്പോള്‍ 1000 DC Rewards Points ലഭിക്കുന്നതാണ്. 1000+999 , 1000+600+600 എന്നീ തവണകളായും,  പണം അടയ്ക്കാം. ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000, വാട്സാപ്പ് 9946109449. കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/
കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം. ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്ക് ചെയ്യാവുന്നതാണ്.

 ഓണ്‍ലൈന്‍ ബുക്കിങ്ങിന് ക്ലിക്ക് ചെയ്യൂ

Comments are closed.