DCBOOKS
Malayalam News Literature Website

കേരള സാഹിത്യഅക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പിഎഫ് മാത്യൂസിനും ഉണ്ണി ആറിനും ഒപി സുരേഷിനും പുരസ്‌കാരം

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങൾക്ക് അംഗീകാരം

2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പി.എഫ് മാത്യൂസ് (നോവല്‍-അടിയാളപ്രേതം), ഒ.പി സുരേഷ് (കവിത- താജ്മഹല്‍), ഉണ്ണി. ആര്‍ (ചെറുകഥ- വാങ്ക്) എന്നിവര്‍ക്കാണ് പുരസ്‌കാരം. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങൾക്ക് അംഗീകാരം ലഭിച്ചു. ഒ പി സുരേഷിന്റെ ‘ താജ്മഹൽ,’  ഉണ്ണി ആറിന്റെ ‘വാങ്ക് ‘, കെ എൻ പ്രശാന്തിന്റെ ‘ആരാൻ ‘, എന്നീ പുസ്തകങ്ങൾ ഡിസി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അക്കാദമിയുടെ വിശിഷ്ടാംഗത്വം സേതുവിനും പെരുമ്പടവം ശ്രീധരനുമാണ്. അമ്പതിനായിരം രൂപയും രണ്ടുപവന്റെ സ്വര്‍ണപ്പതക്കവും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം.

കെകെ കൊച്ച്, മാമ്പുഴ കുമാരന്‍, കെആര്‍ മല്ലിക, സിദ്ധാര്‍ഥന്‍ പരുത്തിക്കാട്, ചവറ കെഎസ് പിള്ള, എംഎ റഹ്മാന്‍ എന്നിവര്‍ക്കാണ് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം. മുപ്പതിനായിരം രൂപയും ഫലകവുമാണ് പുരസ്‌കാരം

മറ്റ് പുരസ്‌കാരങ്ങള്‍ 
ജീവചരിത്രം കെ രഘുനാഥന്‍, യാത്രാവിവരണം വിധുവിന്‍സെന്റ്, വിവര്‍ത്തനം അനിത തമ്പി, സംഗീത ശ്രീനിവാസന്‍, നാടകം ശ്രീജിത്ത് പൊയില്‍ക്കാവ്, സാഹിത്യവിമര്‍ശനം പി സോമന്‍, ബാലസാഹിത്യം പ്രിയ എഎസ്, വൈജ്ഞാനികസാഹിത്യം ഡോ. ടികെ ആനന്ദി, ഹാസസാഹിത്യം ഇന്നസെന്റ്.

പ്രൊഫ. പി നാരായണമേനോന്‍ (ഐ.സി ചാക്കോ അവാര്‍ഡ്), ജെ. പ്രഭാഷ്, ടി.ടി ശ്രീകുമാര്‍ (സി.ബി കുമാര്‍ അവാര്‍ഡ്), വി. ശിശുപാലപ്പണിക്കര്‍ (കെ.ആര്‍ നമ്പൂതിരി അവാര്‍ഡ്), ചിത്തിര കുസുമന്‍ (കനകശ്രീ അവാര്‍ഡ്), കെ.എന്‍ പ്രശാന്ത് (ഗീതാ ഹിരണ്യന്‍ അവാര്‍ഡ്), കേശവന്‍ വെളുത്താട്ട്, വി. വിജയകുമാര്‍ (ജി.എന്‍ പിള്ള അവാര്‍ഡ്), എം.വി നാരായണന്‍ (കുറ്റിപ്പുഴ അവാര്‍ഡ്), ഗീതു എസ്.എസ് (തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സരം) എന്നിവര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളും നേടി.

Comments are closed.