DCBOOKS
Malayalam News Literature Website

കേരള ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവല്‍ – സ്‌പെയ്‌സസ് 2021; രണ്ടാം വാരത്തിലെ ആദ്യ സെഷന്‍ ഇന്ന്

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റെയും കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവല്‍ – സ്‌പെയ്‌സസ് 2021 രണ്ടാം വാരത്തിലേയ്ക്ക്‌. രണ്ടാം വാരത്തിലെ ആദ്യ സെഷന്‍ ഇന്ന് രാത്രി 8 മണി മുതല്‍ 9 മണി വരെ നടക്കും. ‘ലൈഫ് എറൗണ്ട് ദി ടെമ്പിള്‍-അര്‍ബന്‍ ഫോം ഓഫ് ട്രിവാന്‍ഡ്രം ആര്‍ട്ട്’ എന്ന വിഷയത്തില്‍ ആര്‍ക്കിടെക്റ്റ് ശരത് സുന്ദര്‍, ഡോ. ബിന തരകന്‍ എന്നിവര്‍ ഇന്ന് സംസാരിക്കും.

ഒരു ആര്‍ക്കിടെക്റ്റാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ ഡിസൈനിങ് ആന്‍ഡ് ലാന്‍ഡ്‌സ്‌കെയ്പ്പ് ആര്‍ക്കിടെക്ച്ചര്‍ രംഗത്ത് ഒരു കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക്,  ആര്‍ക്കിടെക്ച്ചര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍, ആര്‍ക്കിടെക്ചര്‍ എന്ന സംസ്‌കാരത്തെക്കുറിച്ച് ആഴത്തില്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമൊക്കെ സ്‌പെയ്‌സസ് ഫെസ്റ്റിന്റെ ഭാഗമാകാം.

ജൂലൈ 15 ന് ആരംഭിച്ച സ്‌പെയ്‌സസ് 2021 ജൂലൈ 31ന് അവസാനിക്കും.

സമയക്രമത്തിന്റെ വിശദ വിവരങ്ങൾ

Stay tuned https://bit.ly/3ne85kP,  https://bit.ly/3ath0tw

Comments are closed.