DCBOOKS
Malayalam News Literature Website

കോവിഡ്കാല വായന; പ്രിയ വായനക്കാര്‍ക്കായി അത്യുഗ്രന്‍ ഓഫറുമായി ഡിസി ബുക്‌സ്!

പ്രിയ വായനക്കാര്‍ക്കായി അത്യുഗ്രന്‍ ഓഫറുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍. ഓരോ 24 മണിക്കൂറിലൂം വ്യത്യസ്തങ്ങളായ ഓരോ ടൈറ്റിലുകള്‍ വീതം 40% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ‘കോവിഡ്കാല വായന’ എന്ന പേരില്‍ ഡിസി ബുക്‌സ് ലഭ്യമാക്കിയിരിക്കുന്നത്. 24 മണിക്കൂര്‍ സമയത്തേയ്ക്ക് മാത്രമാകും ഒരു പുസ്തകം ഓഫറില്‍ ലഭ്യമാകുക.

‘കോവിഡ്കാല വായന’യില്‍ ഇന്ന് (20 ഏപ്രില്‍ 2021) പത്മരാജന്റെ കൃതികള്‍ സമ്പൂര്‍ണ്ണം (രണ്ട് വാല്യങ്ങള്‍) 40% വിലക്കുറവില്‍ സ്വന്തമാക്കാനാകും. പ്രണയത്തിന്റെയും രതിയുടെയും കലാവിഷ്‌ക്കാരങ്ങളിലൂടെ തന്റെ ഗന്ധര്‍വ്വസാന്നിദ്ധ്യമറിയിച്ച പത്മരാജന്റെ അനശ്വരമായ കൃതികളുടെ സമാഹാരമാണ് പത്മരാജന്റെ കൃതികള്‍ സമ്പൂര്‍ണ്ണം (രണ്ട് വാല്യങ്ങള്‍)

പ്രകൃതിയുടെയും പുരുഷന്റെയും വൈകാരികതലങ്ങളെ സത്യസന്ധമായി ആവിഷ്‌ക്കരിച്ച രചയിതാവ്. തന്റെ കഥകളിലൂടെയും നോവലുകളിലൂടെയും അദ്ദേഹം പറഞ്ഞത് മനുഷ്യമനസ്സുകളിലെ ആത്മബന്ധമാണ്. മനുഷ്യമനസ്സിലെ തീവ്രവികാരങ്ങളുടെ അടിയൊഴുക്കുകളും ഈ കഥകളില്‍ നമുക്ക് കാണുവാനാകും.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

 

Comments are closed.