DCBOOKS
Malayalam News Literature Website

പച്ചക്കുതിര ഫെബ്രുവരി ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ ഫെബ്രുവരി ലക്കം ഇപ്പോള്‍ വിപണിയില്‍. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും, 20 രൂപയാണ് ഒരു ലക്കത്തിന്റെ വില.

പച്ചക്കുതിര, ഫെബ്രുവരി ലക്കം ഉള്ളടക്കം
  • വ്യാസന്റെ സസ്യശാസ്ത്രം: വ്യാസന്റെ മഹാഭാരതകാവ്യം നൂറുകണക്കിന് കഥാപാത്രങ്ങളെ ഉൾക്കൊള്ളുന്നു. ഇതിൽനിന്ന് എണ്ണൂറോളം കഥാപാത്രങ്ങളെ മലയാളിയുടെ ജനകീയകവി കുരീപ്പുഴ ശ്രീകുമാർ വർത്തമാനകാലസൂക്ഷ്മകവിതകളായി എഴുതിയിരിക്കുന്നു. അതിൽ എഴുപത് കവിതകൾ ഈ ലക്കത്തിൽ വായിക്കാം; മനോജ് എം. വയനാന്റെ ചിത്രങ്ങളോടെ.
  • മനുഷ്യരും കഥാപാത്രങ്ങളും: കുരീപ്പുഴ ശ്രീകുമാറുമായി ടി. ആർ. ഷിബുവിന്റെ അഭിമുഖഭാഷണം.
  • ദില്ലിയിലെ കർഷകറിപ്പബ്ലിക്കും സർഗ്ഗാത്മക സമരങ്ങളും: സുധീഷ് കോട്ടേമ്പ്രം.
  • വേട്ടക്കഥയിലെ മലബാർകലാപം: വി. മുസഫർ അഹമ്മദ്.
  • കുറിയേടത്തു താത്രിയിലെ ‘പുരുഷവിചാരം’: ചെറായി രാമദാസ്.
  • ഇറാനിയൻ പെൺനോവൽ രാഷ്ട്രീയം: ഡോ. ആർ. ചന്ദ്രബോസ്.
  • കേരളത്തിലെ ‘ഹലാൽ വിവാദം’ : വി. എ. കബീർ.
  • കാല്: വിനു ഏബ്രഹാമിന്റെ കഥ
  • കവിതകൾ: ബാബു തളിയത്ത്, സോണി ഡിത്ത്, മിറോസ്ലാവ് ഹോലുബിന്റെ രണ്ട്കവിതകളുടെ എൻ. ശശിധരന്റെ മൊഴി മാറ്റം.
  • പി. കെ. രാജശേഖരന്റെ ഇരുൾസന്ദർശനങ്ങൾ.
  • മാഗസിൻഗാലറിയിൽ മില്ലെയുടെ കർഷകസ്ത്രീകൾ

തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ?എങ്കിൽ, പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:

  • ഇന്ത്യയ്ക്കകത്ത് പച്ചക്കുതിര തപാലില്‍ ലഭിക്കാന്‍, ഒരു വര്‍ഷത്തേക്കുള്ള വരിസംഖ്യ (12 ലക്കം) 240 രൂപ. രണ്ട് വര്‍ഷത്തേക്കുള്ള വരിസംഖ്യ (24 ലക്കം) 480 രൂപ.
  • മൂന്നു വര്‍ഷത്തേക്ക് 720 രൂപ (3 വർഷത്തേക്ക് വരിക്കാരാവുമ്പോൾ 36 + 6= 42 ലക്കം ലഭിക്കും).
  • വിദേശരാജ്യങ്ങളിൽ തപാൽവഴി ഒരുവർഷത്തേക്ക് ലഭിക്കാൻ 1750 രൂപ.

ഡി സി ബുക്‌സ് / കറന്റ് ബുക്‌സ് ശാഖകളില്‍ എവിടെയും നേരിട്ട് പണം അടക്കാം.
അല്ലെങ്കില്‍ കോട്ടയത്തെ ഡി സി ബുക്‌സ് ഹെഡ് ഓഫീസിലേക്ക്( മാനേജര്‍, പച്ചക്കുതിര, ഡി സി കിഴക്കേമുറി ഇടം, ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം 686 001) മണി ഓര്‍ഡറായോ ഡിമാന്റ് ഡ്രാഫ്റ്റായോ ( ഡി സി ബുക്‌സ്, കോട്ടയം എന്ന പേരില്‍ ഡ്രാഫ്റ്റ് എടുക്കണം) അയക്കാവുന്നതാണ്.

അക്കൗണ്ടിലേക്ക് പണമയക്കാം

ഡിജിറ്റൽ ഫണ്ട്ട്രാൻസ്ഫറിങ്ങ് വഴിയും തുക അടക്കാം. അതിനുള്ള അക്കൗണ്ട് വിവരങ്ങൾ ഇതാണ്.  DC Books A/C No: 0315073000000386,  IFSC : SIBL0000315  ( South Indian Bank, Kanjikuzhi, Kottayam ) പണമടച്ചശേഷം അതിന്റെ വിശദാംശങ്ങൾ 0481 2301614, 9846133336 എന്നീ നമ്പറുകളിലേക്കോ  pachakuthira@dcbooks.com  എന്ന ഇമെയിലിലേക്കോ അറിയിക്കണം.

ഓൺലൈനായി അടക്കാം

ഓൺലൈൻ വഴിയും പണമടക്കാം, സന്ദര്‍ശിക്കുക

https://dcbookstore.com/category/periodicals

പച്ചക്കുതിര ഡിജിറ്റൽ എഡിഷൻ

പച്ചക്കുതിര അതേ രൂപത്തിൽ ഡിജിറ്റൽ എഡിഷനും ലഭിക്കും. അതിനായി സന്ദര്‍ശിക്കുക

https://www.magzter.com/IN/DC-Books/Pachakuthira/News

Comments are closed.