DCBOOKS
Malayalam News Literature Website

ഭാരതത്തിൻറെ ഇതിഹാസകൃതിയായ മഹാഭാരതം കുട്ടികൾക്കായി, സുഗതകുമാരിയുടെ ‘മഹാഭാരതം’ ; പ്രീ ബുക്കിങ് ആരംഭിച്ചു

കവിതയുടെയും കാടിന്റെയും കാവലാള്‍, വിടപറഞ്ഞ കവയിത്രി  സുഗതകുമാരിയുടെ മഹാഭാരതം പ്രീ ബുക്കിങ് ആരംഭിച്ചു. ഭാരതത്തിൻറെ ഇതിഹാസകൃതിയായ മഹാഭാരതം കുട്ടികൾക്കായി അവതരിപ്പിക്കുകയാണ് സുഗതകുമാരി . മഹാഭാരതത്തെ അതിന്റെ സാരാംശം ഒട്ടും ചോർന്നു പോകാതെ വിസ്മയാവഹമായ രീതിയിൽ ഗദ്യരൂപത്തില്‍ അവതരിപ്പിക്കുന്ന പുസ്തകം.

599 രൂപ വിലയുള്ള പുസ്തകം  549 രൂപയ്ക്ക് ഇപ്പോള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സറ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും വായനക്കാര്‍ക്ക് ബുക്ക് ചെയ്യാവുന്നതാണ്.

പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കൂ

 

Comments are closed.