DCBOOKS
Malayalam News Literature Website

കേരളം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചൊല്ലിരസിച്ച കവിതകള്‍!

ആധുനിക കവികള്‍ക്ക് ശേഷം മലയാള കവിതയെ ജനപ്രിയമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച സാഹിത്യകാരനാണ് വി. മധുസൂദനന്‍ നായര്‍. സ്വന്തം കവിതകള്‍ ആലപിച്ച ഓഡിയോ കസെറ്റുകള്‍ പുറത്തിറക്കി മലയാളിയ്ക്ക് പരിചിതമല്ലാതിരുന്ന ഒരു കാവ്യാസ്വാദനശൈലി സമ്മാനിച്ച അദ്ദേഹത്തിന്റെ കവിതകള്‍ അനുവാചകന്റെ മനസില്‍ കവിതയ്ക്ക് വേറിട്ട ഭാവം നല്‍കി. നാറാണത്തു ഭ്രാന്തന്‍ എന്ന കവിതാ സമാഹാരത്തിലെ കവിതകളാണ് ഇപ്രകാരം സ്വന്തം ശബ്ദത്തില്‍ ആലപിച്ചു ആദ്യം Textപുറത്തിറക്കിയത്. നാറാണത്തു ഭ്രാന്തന്റെ വിജയശേഷം അദ്ദേഹം തന്റെ ഒട്ടുമിക്ക കവിതകളും ആലപിച്ചു പുറത്തിറക്കുന്നുണ്ട്.അതില്‍ ഗാന്ധര്‍വം, ഗാന്ധി എന്നീ കവിതാ സമാഹാരങ്ങളുമുണ്ട്.

മലയാള കവിതയെ അതിന്റെ ആകാശവിശാലതയിലേയ്ക്കു പന്തലിപ്പിച്ച മധുസൂദനന്‍ നായരുടെ ആദ്യകവിതാ സമാഹാരമാണ് നാറാണത്തുഭ്രാന്തന്‍. ഈ സമാഹാരത്തിലെ പതിനെട്ടു കവിതകളിലോരോന്നും ഓരോ കാവ്യാനുഭവം തന്നെയാണ് വായനക്കാരന് സമ്മാനിക്കുന്നത്. സമാനസ്വഭാവങ്ങളുള്‍ക്കൊള്ളുകയും, അതേ സമയം ഓരോന്നും വെവ്വേറെയായിരിക്കുകയും ചെയ്യുന്നു എന്നതാണ് ഈ കവിതകളുടെ പ്രത്യേകത.

പുണ്യപുരാണം രാമകഥ, നാറാണത്തുഭ്രാന്തന്‍, സീതായനം, അകത്താര് പുറത്താര്, യക്ഷി. സാക്ഷി, ഭാരതീയം, വാക്ക്, ഉപനിഷത് തുടങ്ങി മധുസൂദനന്‍ നായരുടെ പ്രശസ്തമായ 18 കവിതകളാണ് ഈ പുസ്തകത്തിലുള്ളത്.

1992 ഡിസംബറിലാണ് നാറാണത്തു ഭ്രാന്തന്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്.

Comments are closed.