DCBOOKS
Malayalam News Literature Website

എന്റെ ആദ്യ കഥയുടെ ആദ്യാനുഭവം; പി കെ പാറക്കടവ് പറയുന്നു

എന്തുകൊണ്ടാണ് താൻ ചെറുതിൽ ചെറുതായ കഥകൾ (Flash Fiction) എഴുതിക്കൊണ്ടിരിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം നല്‍കി മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരന്‍ പി.കെ. പാറക്കടവ്. ആദ്യ കഥയുടെ ആദ്യാനുഭവം എന്ന പേരില്‍ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് പി.കെ. പാറക്കടവ് മനസ്സ് തുറന്നത്. ആദ്യ കഥയുടെ ആദ്യാനുഭവം വളരെ രസകരമായി അദ്ദേഹം വിഡിയോയിലൂടെ പങ്കുവെച്ചു.

വീഡിയോയെ കുറിച്ച് എഴുത്തുകാരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്

എൻ്റെ ആദ്യ കഥയുടെ ആദ്യാനുഭവം –
പതിറ്റാണ്ടുകൾക്ക് മുമ്പ് ഞാനെഴുതിയ
‘ വിസ’ എന്ന കൊച്ചു കഥയുണ്ടാക്കിയ ബഹളത്തെക്കുറിച്ചുള്ള വിവരണം കേൾക്കുമല്ലോ.
എന്തുകൊണ്ടാണ് ഞാൻ ചെറുതിൽ ചെറുതായ കഥകൾ (Flash Fiction) എഴുതിക്കൊണ്ടേയിരിക്കുന്നത് എന്നതിൻ്റെ ഉത്തരവും ഇതിലുണ്ട്.

പി.കെ. പാറക്കടവിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

 

Comments are closed.