DCBOOKS
Malayalam News Literature Website

ഏറ്റവും പുതിയ പുസ്തകങ്ങള്‍, ഏറ്റവും ആദ്യം, ഏറ്റവും കുറഞ്ഞ വിലയില്‍ വായനക്കാരിലേക്ക്!

Rush Hour

ഏറ്റവും പുതിയ പുസ്തകങ്ങള്‍, ഏറ്റവും ആദ്യം, ഏറ്റവും കുറഞ്ഞ വിലയില്‍ ഇതാ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ വായനക്കാരിലേക്ക്. വൈകുന്നേരം മൂന്ന് മണിമുതല്‍  പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച ചരിത്ര കൃതികള്‍ സ്വന്തമാക്കാം. കുട്ടികള്‍ക്ക് വായിച്ച് രസിക്കാവുന്ന ബാലസാഹിത്യ കൃതികള്‍ മുതല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെയും അസ്സാറ്റ ഷാക്കുറിന്റെയും ആത്മകഥകള്‍ വരെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറില്‍ ഇന്ന് വായനക്കാര്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്.

വൈകുന്നേരം മൂന്ന് മണിമുതല്‍  പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ വായനക്കാര്‍ക്ക്
സ്വന്തമാക്കാം.

  • ഇതിഹാസങ്ങള്‍ ഒളിച്ചുവച്ച രഹസ്യങ്ങളുടെ മഹാഭാരത കലവറയില്‍നിന്ന് ഒരു പുതുനോവല്‍, രാജീവ് ശിവശങ്കറിന്റെ ‘നാഗഫണം’
  • ജാതീയമായ അടിച്ചമര്‍ത്തലുകളെ എതിരിട്ടുകൊണ്ട് ഇന്ത്യയിലെ പ്രമുഖ സാമ്പത്തികവിദഗ്ധനായ എം. കുഞ്ഞാമന്‍ നടത്തിയ ജീവിതസമരങ്ങളുടെ ഓര്‍മ്മകള്‍ ‘എതിര്’
  • മാധവിക്കുട്ടിയുടെ നെയ്പ്പായസം, കോലാട്, അമ്മയും മകനും, കീറിപ്പൊളിഞ്ഞ ചകലാസ്, അമ്മ, മുത്തച്ഛന്‍, അടുക്കള തീപിടിച്ച രാത്രി തുടങ്ങി 21 കഥകളുടെ സമാഹാരം ‘ അമ്മയും മകനും’
  • ശേഖൂട്ടി, പാറപ്പുറത്തെ വീട്, പഴയ തൊപ്പികള്‍, അശ്വതി, മഞ്ഞനിറമുളള റോസാപ്പൂവ്, വനവാസം, ജീവന്റെ വഴി തുടങ്ങി ടി. പത്മനാഭന്റെ 10 കഥകളുടെ സമാഹാരം, ‘മഞ്ഞനിറമുള്ള റോസാപ്പൂവ്’
  • പ്രശസ്ത എഴുത്തുകാരി ഗ്രേസിയുടെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട പതിനഞ്ചുകഥകളുടെ സമാഹാരം, ‘രണ്ടു ചരിത്രകാരന്‍മാരും ഒരു യുവതിയും’
  • അമേരിക്ക തിരയുന്ന കൊടുകുറ്റവാളിയായ അസാറ്റ ഷാക്കുറിന്റെ ആത്മകഥ, ‘ആത്മകഥ അസ്സാറ്റ ഷാക്കുര്‍’
  • അമേരിക്കന്‍ ഐക്യനാടുകളിലെ വര്‍ണ്ണവിവേചനത്തിനെതിരെ ഐതിഹാസിക സമരങ്ങള്‍ നയിച്ച മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ, ‘മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ആത്മകഥ’
  • വെയില്‍ അറിഞ്ഞ് വെയിലില്‍ അലഞ്ഞ് വെയിലില്‍ പുരണ്ട് വെയിലിനൊപ്പം കളിച്ച് വെയില്‍ താണ്ടി വളര്‍ന്ന കുറെ മനുഷ്യരുടെ കഥ, പെരുമാള്‍ മുരുകന്റെ ‘എരിവെയില്‍’

tune into https://dcbookstore.com/

Comments are closed.