DCBOOKS
Malayalam News Literature Website

പുതിയ പുസ്തകം സൗജന്യമായി വായനക്കാരിലെത്തിച്ച് ഹാരി പോട്ടര്‍ മാന്ത്രിക കഥകളുടെ സ്രഷ്ടാവ് ജെ.കെ. റൗളിംഗ്!

 

J.K. Rowling's 'Ickabog' story is a return to the 'Harry Potter ...

കുട്ടികളുടെ ഹരമായ ഹാരീ പോട്ടര്‍ പരമ്പരകളുടെ രചയിതാവാണ് ജെ.കെ. റൗളിംഗ്. ഇപ്പോഴിതാ തന്റെ പുതിയ പുസ്തകം സൗജന്യമായി വായനക്കാര്‍ക്ക് ലഭ്യമാക്കുന്നുവെന്ന പ്രഖ്യാപനത്തിലൂടെയാണ് അവര്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ദി ഇക്കബോഗ് എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഓണ്‍ലൈന്‍ വഴി സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. സാങ്കല്‍പ്പിക ഭൂമിയില്‍ നടക്കുന്ന  ഒരു യക്ഷിക്കഥയാണിത്. പുസ്തകത്തിന്റെ ആദ്യ രണ്ടുഭാഗങ്ങളാണ് ഓണ്‍ലൈനില്‍ വായനക്കാര്‍ക്ക്  ലഭ്യമാക്കിയിരിക്കുന്നത്. ബാക്കി അദ്ധ്യായങ്ങള്‍ ഓരോ ആഴ്ച ഇടവിട്ട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണില്‍ കഴിയുന്നവര്‍ക്ക് സന്തോഷം നല്‍കുന്നതിന്റെ ഭാഗമായാണ് പുസ്തകം സൗജന്യമായി ലഭ്യമാക്കുന്നതെന്ന് റൗളിംഗ് പറയുന്നു.

Comments are closed.