DCBOOKS
Malayalam News Literature Website

നാല് വൈറസുകൾ ഈ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകും, ഒരു സഹാനുഭൂതിയും തോന്നുന്നില്ല: ദീപാ നിശാന്ത്

വര്‍ഷങ്ങള്‍ നീണ്ട ആളിപ്പടര്‍ന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്ന് പുലര്‍ച്ചെയാണ് നിര്‍ഭയ കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റിയത്. പ്രതികളെ തൂക്കിലേറ്റുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വികാരനിര്‍ഭരമായ കുറിപ്പുമായി അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്. നിര്‍ഭയയുടെ അമ്മ കടന്നുപോയ വേദനകളുടെ വഴികളെ ഓര്‍മിപ്പിച്ചുകൊണ്ടാണ് ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ആശുപത്രിക്കിടക്കയിൽ അനിർവചനീയമായ വേദനയില്‍ പിടയുമ്പോഴും അസാധാരണമായ ധൈര്യവും ആത്മവിശ്വാസവും പ്രകടിപ്പിച്ച് ,തന്നെ ക്രൂരമായി കീഴ്പ്പെടുത്തുന്നതിനിടെ അക്രമികള്‍ പരസ്പരം പേരുവിളിച്ചതിന്‍റെ ഓര്‍മ്മയില്‍ ഉപദ്രവിച്ചവരുടെ പേരുകള്‍ ഒന്നൊന്നായി എഴുതി നൽകിയ പെൺകുട്ടിയുടെ അമ്മയാണിത്..

മരണത്തോട് മല്ലിട്ട് കിടക്കുമ്പോഴും, ആന്തരികാവയവങ്ങൾ പോലും തകർക്കപ്പെട്ട് സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലും ആ പെൺകുട്ടി അവരുടെ പേരുകള്‍ മറന്നില്ല.

അവളുടെ അമ്മയും മറന്നില്ല..

‘എല്ലാം പോയല്ലോ… ഇനിയെന്തിനാണ് ‘ എന്ന നിസ്സംഗതയിലമർന്നില്ല.

നീതിക്കായി അലഞ്ഞു….

കോടതിവരാന്തകളിൽ സമുദ്രമൊളിപ്പിച്ച കണ്ണുകളോടെ നിന്നു…ഇടയ്ക്കവരുടെ കണ്ണുകളിൽ ആളിക്കത്തുന്ന തീയുണ്ടായിരുന്നു…

അന്നു മുതൽക്കിന്നോളം സ്വസ്ഥമായി ഒരു ദിവസമെങ്കിലും അവരുറങ്ങിയിട്ടുണ്ടാകുമോ?

ഏറ്റവും ആദരവ് തോന്നിയ ഒരു വ്യക്തിത്വം!

നാളെ രാവിലെ 5.30 ന് നിർഭയ കേസിലെ 4 പ്രതികളെയും തൂക്കിലേറ്റും…

നാല് വൈറസുകൾ ഈ ഭൂമിയിൽ നിന്ന് നാളെ അപ്രത്യക്ഷമാകും എന്ന സന്തോഷത്തിനപ്പുറം ഒരു സഹാനുഭൂതിയും തോന്നുന്നില്ല!അത്രയ്ക്കുള്ള മാനവികതയേ കയ്യിലുള്ളൂ…

ആശുപത്രിക്കിടക്കയിൽ അനിർവചനീയമായ വേദനയില്‍ പിടയുമ്പോഴും അസാധാരണമായ ധൈര്യവും ആത്മവിശ്വാസവും പ്രകടിപ്പിച്ച് ,തന്നെ …

Posted by Deepa Nisanth on Thursday, March 19, 2020

 

 

Comments are closed.