DCBOOKS
Malayalam News Literature Website

പുസ്തകചര്‍ച്ചയും സംവാദവും മാറ്റിവെച്ചു

യുവകലാസാഹിതി വൈക്കം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ നടത്താനിരുന്ന പുസ്തകചര്‍ച്ചയും സംവാദവും മാറ്റിവെച്ചു. പ്രൊഫസര്‍ ടി.ജെ. ജോസഫിന്റെ ആത്മകഥയായ ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ എന്ന പുസ്തകത്തെക്കുറിച്ച് വൈക്കം സത്യാഗ്രഹസ്മാരക ഹാളിലായിരുന്നു ചര്‍ച്ചയും സംവാദവും സംഘടിപ്പിച്ചിരുന്നത്.

ലോകത്താകമാനം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധപ്രവര്‍ത്തനങ്ങളോടും കര്‍ശന നിയന്ത്രണങ്ങളോടും സഹകരിച്ചാണ് സംഘാടകര്‍ പരിപാടി മാറ്റിവെച്ചത്.

Comments are closed.