DCBOOKS
Malayalam News Literature Website

പുസ്തകസംവാദവും ചര്‍ച്ചയും ഏപ്രില്‍ 27-ന്

ടി.എസ് ശ്യാംകുമാര്‍ രചിച്ച ശബരിമല: ഹിന്ദുത്വതന്ത്രങ്ങളും യാഥാര്‍ത്ഥ്യവും, ലക്ഷ്മി രാജീവ് എഡിറ്റ് ചെയ്ത ശബരിമലയും സ്ത്രീകളും എന്നീ കൃതികളുടെ അടിസ്ഥാനപ്പെടുത്തി പുസ്തകസംവാദവും ചര്‍ച്ചയും സംഘടിപ്പിക്കുന്നു. ദളിത് ചിന്തകനും പ്രഭാഷകനുമായ സണ്ണി എം.കപിക്കാട്, മലയരയ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയും എഴുത്തുകാരനുമായ പി.കെ.സജീവ്, ലക്ഷ്മി രാജീവ്, ടി.എസ് ശ്യാംകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

2019 ഏപ്രില്‍ 27 ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ഫോര്‍ത്ത് എസ്‌റ്റേറ്റ് ഹാളില്‍ വെച്ചാണ് പുസ്തകസംവാദവും ചര്‍ച്ചയും സംഘടിപ്പിച്ചിരിക്കുന്നത്.

Comments are closed.