DCBOOKS
Malayalam News Literature Website

പഴയകാല പാഠപുസ്തകങ്ങള്‍ ശേഖരിക്കുന്നു

ഡി.സി കിഴക്കെമുറി ഭാഷാപഠന ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആദ്യകാല മലയാളപാഠാവലികള്‍ ശേഖരിക്കുകയും സംരക്ഷിക്കുകയും പുനഃപ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഒരു ബൃഹദ് പദ്ധതി നടപ്പാക്കി വരുന്നു. അതിലേക്കായി പഴയകാലത്തെ മലയാളപാഠാവലികളും ഉപപാഠപുസ്തങ്ങളും (ഒന്നു മുതല്‍ പത്തുവരെയള്ള ക്ലാസ്സുകളിലെ) കൈവശമുള്ളവര്‍ വിവരം അറിയിക്കാന്‍ താല്പര്യപ്പെടുന്നു. പുസ്തകങ്ങള്‍ തിരികെ ആവശ്യമുള്ളവര്‍ക്ക് കോപ്പിയെടുത്തതിനുശേഷം നല്‍കുന്നതാണ്. ശേഖരിക്കുന്ന പാഠപുസ്തകങ്ങളുടെ പുസ്തകങ്ങളുടെ ഒരു പകര്‍പ്പ് കേരള സര്‍ക്കാരിന്റെ ആര്‍ക്കൈവ്‌സിലേക്കും നല്‍കുന്നതാണ്.

പുസ്തകങ്ങള്‍ അയക്കേണ്ട വിലാസം

ഡയറക്ടര്‍,
ഡി.സി കിഴക്കെമുറി ഭാഷാപഠനഗവേഷണ കേന്ദ്രം
ഡി.സി കിഴക്കെമുറി ഇടം
ഗുഡ് ഷെപ്പേര്‍ഡ് സ്ട്രീറ്റ്
കോട്ടയം-686001

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വിളിക്കുക- 9946109626

Comments are closed.