DCBOOKS
Malayalam News Literature Website

പി കെ ശ്രീനിവാസന്റെ ‘രാത്രി മുതല്‍ രാത്രി വരെ’; ചർച്ച നടന്നു

പി കെ ശ്രീനിവാസന്റെ  ‘രാത്രി മുതല്‍ രാത്രി വരെ’ എന്ന ഏറ്റവും പുതിയ നോവലിനെക്കുറിച്ച് എറണാകുളം പബ്ലിക് ലൈബ്രറിയിൽ ചർച്ച നടന്നു. ലൈബ്രറി പ്രസിഡന്റ് അശോക് എം ചെറിയാൻ അധ്യക്ഷത വഹിച്ചു. കെ Textഎൻ ഷാജി, വിനോദ് കൃഷ്ണ, എസ് സുന്ദർദാസ്, പി എസ് ജോസഫ്, ജ്യോതിർഘോഷ്, സുധീശ് രാഘവൻ തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി അജിത് കുമാർ സ്വാഗതം പറഞ്ഞു. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഭരണഘടനാപരമായ വ്യതിയാനങ്ങള്‍ രാജവീഥിയിലൂടെ ഘോഷയാത്ര ചെയ്യുന്നത് നമുക്ക് കണ്ടില്ലെന്ന് നടിക്കേണ്ടിവരുന്നു. ഇവിടെ സാധാരണക്കാരന്റെ ചങ്കിലേല്‍ക്കുന്ന നിയമ രാഹിത്യങ്ങള്‍ വെടിയുണ്ടകളെക്കാള്‍ ഭീകരവും ഭയാനകവുമാണ്. ചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും ആവര്‍ത്തിക്കുമെന്നാണല്ലോ കാള്‍ മാര്‍ക്‌സ് പറഞ്ഞത്. ഇപ്പോള്‍ ചരിത്രം പ്രഹസനത്തിന്റെ രൂപഭേദങ്ങളിലൂടെ സഞ്ചരിക്കുകയാണ്. ഇന്നത്തെ അവസ്ഥയും ആശാവഹമല്ലെന്ന് നമ്മുടെ മുന്നില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ തെളിയിക്കുന്നു. നാം സംരക്ഷിക്കേണ്ട മൂല്യങ്ങളുടെ അച്ചുതണ്ടുകള്‍ നിരന്തരം ആടി ഉലയുന്നു. കടന്നുപോയ ദുര്‍ഭൂതത്തിന്റെ വേതാളതാണ്ഡവം എന്തെല്ലാം മാര്‍ഗ്ഗങ്ങളിലെ പവിത്രവിഗ്രഹങ്ങളെ തച്ചുടച്ചെന്ന് നാം അറിഞ്ഞേ തീരു. എങ്കില്‍ മാത്രമേ ചരിത്രത്തിന്റെ മിന്നലാട്ടങ്ങള്‍ നമ്മുടെ തീവ്രസഞ്ചാരങ്ങളെ സമ്പന്നമാക്കൂ. സെലക്ടീവ് അമ്‌നീസിയ എന്ന രോഗം പടര്‍ന്നുപിടിക്കുന്ന ഈ കാലത്ത് വന്യജീവിയെപ്പോലെ ചീറിപ്പാഞ്ഞു നടന്ന അടിയന്തരാവസ്ഥ എന്ന ഇരുള്‍കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ് രാത്രി മുതല്‍ രാത്രി വരെ എന്ന നോവല്‍.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.