DCBOOKS
Malayalam News Literature Website

പുസ്തകങ്ങളെ മലയാളികളിലേക്ക് എത്തിച്ച 70 വര്‍ഷങ്ങള്‍

പ്രതിഭാധനരായ രണ്ട് മഹാമനുഷ്യരുടെ പരിലാളനയില്‍ പടര്‍ന്നു പന്തലിച്ച പ്രസാധനസ്ഥാപനമാണ് കറന്റ് ബുക്‌സ്. മലയാളവായനക്കാരുടെ മുന്നില്‍ എഴുപതുവര്‍ഷത്തിന്റെ നിറവോടെ, തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ ഈ മഹാസ്ഥാപനം ഇന്ന് തലയുയര്‍ത്തി നില്ക്കുന്നു. 1952 ജൂണ്‍ 2 -ന് പ്രവര്‍ത്തനം ആരംഭിച്ച കറന്റ് ബുക്‌സ് കേരളത്തിെലെയെന്നല്ല, ദക്ഷിണേന്ത്യയിലെതന്നെ പ്രമുഖ പുസ്തക പ്രസാധകരെന്നും പുസ്തകവിതരണക്കാരെന്നുമുള്ള ഖ്യാതി നിലനിര്‍ത്തി ഇന്നും മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നു.

കേരളത്തില്‍ 30 ശാഖകളും 50-ല്‍ പരം ഏജന്‍സികളുമുള്ള കറന്റ് ബുക്‌സിന്റെ വിതരണശൃംഖല ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലും പ്രവര്‍ത്തിച്ചുവരുന്നു. മലയാളത്തിലെ പ്രമുഖ പ്രസാധകരുടെയും പെന്‍ഗ്വിന്‍, ഹാര്‍പ്പര്‍ കോളിൻസ്, ഓക്സ്ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റി, ബ്ലൂംസ്‌ബെറി, രൂപ, റാന്‍ഡം ഹൗസ് തുടങ്ങിയ പ്രമുഖ ഇംഗ്ലിഷ് പ്രസാധകരുടെയും പുസ്തകങ്ങള്‍ കറന്റ് ബുക്‌സ് ഡി സി ബുക്‌സ് ശാഖകളിൽ ലഭ്യമാണ്. അക്കാഡമിക് മേഖലയിലെ പുസ്തകങ്ങളും അതോടൊപ്പമുണ്ട്.

മലയാളസാഹിത്യചരിത്രത്തില്‍ പ്രകാശഗോപുരമായി നിലകൊള്ളുന്ന പ്രൊഫ.ജോസഫ് മുണ്ടശ്ശേരിയുടെ  പുത്രൻ തോമസ് മുണ്ടശ്ശേരി എന്ന പ്രസാധക്രപതിഭ 1952 ജൂണ്‍ 2-നാണ് കറന്റ് ബുക്‌സ് ആരംഭിക്കുന്നത്. വളരെ ചെറിയ രീതിയില്‍ ആരംഭിച്ച കറന്റ് ബുക്‌സ് വളരെ പെട്ടന്നാണ് വളര്‍ന്നു പന്തലിച്ചത്. വില്പനയില്‍ മാത്രമല്ല പുസ്തകപ്രസിദ്ധീകരണത്തിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുവാന്‍ തോമസ് മുണ്ടശ്ശേരിക്കു കഴിഞ്ഞു. സാഹിത്യ പ്രവര്‍ത്തകസഹകരണസംഘവും മംഗേളാദയം കമ്പനിയുമായിരുന്നു
അക്കാലത്ത് പ്രസിദ്ധീകരണരംഗത്ത് കാര്യമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിരുന്ന പ്രസാധന സ്ഥാപനങ്ങള്‍. പുതിയ പ്രതിഭകളെ  തേടിപ്പിടിച്ച് അവരുടെ പുസ്തകങ്ങള്‍ പുറത്തു കൊണ്ടുവരാനാണ് തോമസ് മുണ്ടശ്ശേരി ശ്രമിച്ചത്. അദ്ദേഹം അതില്‍ വിജയിക്കുകയും ചെയ്തു. മലയാളത്തിലെ മണ്‍മറഞ്ഞവരും അല്ലാത്തവരുമായ പ്രതിഭാധനരായ മിക്ക എഴുത്തുകാരുടെയും സാഹിത്യസൃഷ്ടികള്‍ ആദ്യമായി അച്ചടിമഷി പുരണ്ടത് കറന്റ് ബുക്‌സിലൂടെയാണ് എന്ന കാര്യം പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.

1973-നു ശേഷം കറന്റ് ബുക്‌സിന്റെ  പ്രവര്‍ത്തനത്തില്‍ തോമസ് മുണ്ടശ്ശേരിയുടെ ശ്രദ്ധ കുറഞ്ഞു. മരച്ചീനി കൃഷിയിലും അബ്കാരി കോണ്‍ട്രാക്ടിലും ഹോട്ടല്‍ വ്യവസായത്തിലും അദ്ദേഹം വ്യാപൃതനായി.

1977 നവംബര്‍ 1-ന് 6 ശാഖകളുമായി പ്രവര്‍ത്തിച്ചിരുന്ന കറന്റ് ബുക്‌സ് ഡി സി കിഴെക്കമുറി ഏറ്റെടുക്കുകയും ഒരു പാര്‍ട്ട്ണര്‍ സ്ഥാപനമായി പുനരുജ്ജീവിപ്പിക്കുകയുമാണ് ചെയ്തത്. ഡി സി ബുക്‌സിന്റെ പ്രസിദ്ധീകരണങ്ങള്‍ കറന്റ് ബുക്സിലൂടെ വായനക്കാരുടെ കൈകളിലെത്തിയതോടെ  കറന്റ് ബുക്‌സ് വളര്‍ച്ചയുടെ പാതയിലേക്ക് മുന്നേറി. മലയാളത്തിെല പ്രമുഖ പ്രസാധകരുടെയെല്ലാം പുസ്തകങ്ങളും കറന്റ് ബുക്‌സില്‍ ലഭ്യമാക്കുവാനും ഡി സി കിഴക്കെമുറിയുടെ നേതൃത്വത്തിലുള്ള ഭരണസാരഥ്യത്തിനു കഴിഞ്ഞു. ഡി സി ബുക്‌സ് പുതിയ മുഖച്ഛായേയാെട അനുസ്യൂതം വളരുകയായിരുന്നു.

 

കറന്റ് ബുക്‌സിന്റെ അമ്പതാം വാര്‍ഷികം 2002 മെയ് 31, ജൂണ്‍ 1 തീയതികളിലായി കോഴിക്കോട് സമുചിതമായി ആഘോഷിച്ചു. കറന്റ് ബുക്‌സ് ജൂബിലി നോവല്‍ അവാര്‍ഡു നേടിയ രണ്ടു കൃതികളടക്കം 16 നവാഗതരുടെ പുസ്തകങ്ങള്‍ ജൂബിലി
ആഘോഷങ്ങളുടെ ഭാഗമായി പ്രകാശിപ്പിച്ചു. ആഘോഷപരിപാടികളിൽ മഹാകവി അക്കിത്തം, ഒ.എന്‍.വി. കുറുപ്പ്, ടി. പത്മനാഭന്‍, സി.രാധാകൃഷ്ണന്‍, എം.വി. ദേവന്‍, പ്രൊഫ. മധുസൂദനന്‍ നായര്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, സക്കറിയ, എന്‍.പി. മുഹമ്മദ് പുനത്തില്‍ കുഞ്ഞബ്ദുള്ള, പി. വത്സല, ഡോ എം.എം. ബഷീര്‍, പ്രൊഫ. കെ.പി. ശങ്കരന്‍, ബാലച്രന്ദന്‍ ചുള്ളിക്കാട്, യു.എ. ഖാദര്‍, അക്ബര്‍ കക്കട്ടില്‍, യു.കെ കുമാരന്‍, കെ.പി. രാമനുണ്ണി, സി.വി. ബാലകൃഷ്ണന്‍, പി. വത്സല, വി.ആര്‍. സുധീഷ്, സന്തോഷ് ഏച്ചിക്കാനം തുടങ്ങിയവര്‍ പങ്കെടുത്തു. പ്രസിദ്ധ മാധ്യമ്രപവര്‍ത്തകന്‍ തരുണ്‍ തേജ്പാലും ജൂബിലി ആേഘാഷത്തില്‍ പങ്കെടുത്തിരുന്നു.

1973 മുതല്‍ ഇന്നേവെര 1500-ല്‍ പരം പുസ്തകങ്ങള്‍ കറന്റ് ബുക്‌സ്  നേരിട്ട് പ്രസിദ്ധീകരിക്കുകയും 3600-ഓളം പുസ്തകങ്ങള്‍ വിതരണവ്യവസ്ഥയില്‍ പ്രസിദ്ധീകരിക്കുകയുമുണ്ടായി.

ഐതിഹ്യമാല, കുഞ്ചന്‍നമ്പ്യാരുടെ തുള്ളല്‍ കൃതികള്‍, ഗാന്ധി സാഹിത്യം (7 വാല്യം), ഷെര്‍ലക്‌ ഹോംസ് കൃതികള്‍, മുണ്ടശ്ശേരി കൃതികള്‍, രതിവിജ്ഞാനേകാശം, ഗ്രീക്ക് പുരാണ കഥാസാഗരം, പുരാണിക് എന്‍സൈക്ലോപീഡിയ, അക്കിത്തം കവിതകള്‍ (സമ്പൂര്‍ണ്ണം) തുടങ്ങിയ ബൃഹദ് ഗ്രന്ഥങ്ങള്‍ എടുത്തു പറയേണ്ടവയാണ്.

എന്‍.വി.എ

 

Comments are closed.