DCBOOKS
Malayalam News Literature Website
Rush Hour 2

ആറാമത് ഒ.വി വിജയന്‍ സ്മൃതിപ്രഭാഷണം ഏപ്രില്‍ 28ന്

പാലക്കാട്: കഥാകൃത്ത്, കാര്‍ട്ടൂണിസ്റ്റ്, രാഷ്ട്രീയ ചിന്തകന്‍, പത്രപ്രവര്‍ത്തകന്‍, എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ മണ്‍മറഞ്ഞ ഒ.വി വിജയന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ആറാമത് ഒ.വി വിജയന്‍ സ്മൃതിപ്രഭാഷണം ഏപ്രില്‍ 28ന്. യുദ്ധം, സമാധാനം എന്ന വിഷയത്തില്‍ എഴുത്തുകാരന്‍ രാജേന്ദ്രന്‍ എടത്തുംകര പ്രഭാഷണം നടത്തും. ഏപ്രില്‍ 28ന് ഞായര്‍ വൈകിട്ട് നാലു മണിക്ക് തസ്രാക്കിലുള്ള ഒ വി വിജയന്‍ സ്മാരകത്തില്‍ വെച്ചാണ് പ്രഭാഷണം.

Comments are closed.