DCBOOKS
Malayalam News Literature Website

6 പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ വായിക്കാം ഇ-ബുക്കായി

E-Books
E-Books

ആറ് പുസ്തകങ്ങള്‍ കൂടി ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ പ്രിയവായനക്കാർക്ക് സ്വന്തമാക്കാം. പെരുമഴയത്ത്, കെ. എ. ബീന, ഉപ്പയുടെ പ്രണയം-മകന്‍ എഴുതുന്നു, സുറാബ്, ശ്രീലളിതാസഹസ്രനാമം, വേണുഗോപാല്‍ എസ്, ഭാരതത്തിലെ പൈതൃക കേന്ദ്രങ്ങള്‍, ഹാരിസ് നെന്മേനി, ഷാംപെയ്ന്‍, ആന്‍സി മോഹന്‍ മാത്യു മിണ്ടാട്ടങ്ങള്‍, ഇ.പി രാജഗോപാലന്‍  എന്നീ പുസ്തകങ്ങളാണ് ഇ-ബുക്കുകളായി ലഭ്യമാക്കിയിരിക്കുന്നത്.

K A Beena-Perumazhayathuപെരുമഴയത്ത്, കെ. എ. ബീന സ്‌നേഹത്തിന്റെ പച്ചപ്പുല്‍മേടുകള്‍, പ്രണയത്തിന്റെ മഴവില്ലുകള്‍, നന്മയുടെ കൊടുമുടികള്‍, ആത്മാര്‍ത്ഥ തയുടെയും കരുതലിന്റെയും തെളിനീര്‍പ്പുഴകള്‍, സൗഹൃദത്തിന്റെ പൂന്തോപ്പുകള്‍… ജീവിതം ഒരിക്കലും ഒറ്റനിറത്തില്‍ വരച്ചൊരു ചിത്രമല്ല. സ്വാര്‍ത്ഥത, വിശ്വാസത്തകര്‍ച്ച, രോഗം, മരണം എന്നിവയുടെ കയ്പും കറുപ്പും മുറിവുകളും… കിനാവിലെ സാമ്രാജ്യങ്ങള്‍ തകര്‍ന്നുവീഴുമ്പോഴും ‘വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്‌നേഹന്ധങ്ങളൂഴിയില്‍’ എന്ന് ഓര്‍മ്മിപ്പിക്കുന്ന സൗഹൃദ ത്തിന്റെ പെരുമഴക്കാലമാണ് ഈ പുസ്തകം.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

ഉപ്പയുടെ പ്രണയം-മകന്‍ എഴുതുന്നു, സുറാബ് സുറാബിന് പറയാനുള്ളത് തോറ്റവരുടെ Surab-Uppayude Pranayam-Makan Ezhuthunnuകഥകളാണ്. ഉപ്പയുടെയും മകന്റെയും പരാജയകഥകള്‍. മകനാണ് കഥ പറയുന്നയാള്‍. ഈ കഥകളില്‍ ദാര്‍ശനിക വ്യഥകളില്ല. ഉത്തരാധുനിക സമസ്യകളില്ല. പക്ഷെ, മനുഷ്യജീവിതമുണ്ട്. അവരുടെ തകര്‍ന്ന സ്വപ്നങ്ങളുണ്ട്.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

ശ്രീലളിതാസഹസ്രനാമം, വേണുഗോപാല്‍ എസ് Venugopal S-Sree Lalithasahasranamamശ്രീലളിതാസഹസ്രനാമത്തിന് അനേകം വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും വ്യാഖ്യാനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഈ വ്യാഖ്യാനങ്ങള്‍ എല്ലാംതന്നെ, ഭനാമാര്‍ത്ഥം വ്യക്തമാക്കുന്നവ’ എന്ന രീതിയിലാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഈ വ്യാഖ്യാനം, ഉപാസനാതലത്തില്‍ ഓരോ നാമവും വ്യക്തമാക്കുവാന്‍ ശ്രമിക്കുന്ന തരത്തിലാണ്. അതിനാല്‍ എല്ലാ ശ്രീവിദ്യോപാസകര്‍ക്കും ഒരുപോലെ പ്രയോജനപ്രദമായിരിക്കും.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

ഭാരതത്തിലെ പൈതൃക കേന്ദ്രങ്ങള്‍, ഹാരിസ് നെന്മേനി രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ള 38 Haris Nenmenia-Bharathathile Paithrukakendrangalപൈതൃക സ്ഥലസ്വത്തുക്കളെ പരിചയപ്പെടുത്താനുള്ള ശ്രമമാണ് ഈ പുസ്തകം. 38 പൈതൃകസ്വത്തുക്കളിലേയ്ക്ക്, അവയുടെ വിശേഷങ്ങളിലേയ്ക്ക്, വൈവിധ്യങ്ങളിലേയ്ക്ക്, ചരിത്രത്തിലേയ്ക്ക്… എല്ലാമുള്ള സഞ്ചാരമാണ് ഈ പുസ്തകം. താജ്മഹല്‍ മുതല്‍ സഹ്യപര്‍വ്വതം വരെയുള്ള ക്രമത്തില്‍ ഒരു തുടര്‍സഞ്ചാരത്തിലെന്ന വിധമാണ് ഈ പുസ്തകത്തിലെ അധ്യായങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

Ancy Mohan Mathew-Champagneഷാംപെയ്ന്‍, ആന്‍സി മോഹന്‍ മാത്യു ജീവിതവും ജീവിതത്തിന്റെ അമിതാഘോഷങ്ങളും ഒരു ഷാംപെയ്ന്‍ കുമിള പോലെ നുരഞ്ഞൊടുങ്ങാനുള്ളതാണ് എന്നും സ്‌നേഹവും കാരുണ്യവും നന്മയും ദയയും സഹാനുഭൂതിയുമാണ് നിലനില്‍ക്കുക എന്നുമുള്ള ജീവിതദര്‍ശനം മുന്നോട്ട് വയ്ക്കാനും അത് നമ്മെ ബോധ്യപ്പെടുത്താനുമാണ് ആന്‍സി ഈ കഥകള്‍ എഴുതിയിട്ടുള്ളത്.അത് ഏറ്റവും മനോഹരമായി നമ്മള്‍ വായനക്കാരിലെത്തിക്കാന്‍ ആന്‍സിക്ക് കഴിഞ്ഞിട്ടുമുണ്ട്. ഉള്ളിലെ പൂവാകകള്‍ മുതല്‍ കഥ കഥച്ചു കത്തനാ!ര് വാഴവച്ചു വരെ ഇരുപത്തിരണ്ട് കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഭാഷ, വിഷയം, ശൈലി, അവതരണം എന്നിവ പരിശോധിക്കുമ്പോള്‍ ഒരേ കണ്ണിയില്‍ കോര്‍ക്കാവുന്നവയല്ല ഈ കഥകള്‍.സ്വഭാവം കൊണ്ട് വേറിട്ടു നില്‍ക്കുന്നവയാണ് അവ ഓരോന്നും.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

Comments are closed.