‘മയ്യഴി ആഖ്യാനവും വ്യാഖ്യാനവും- മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ അമ്പത് വര്‍ഷങ്ങള്‍’; വാര്‍ഷിക സമ്മേളനം നവംബര്‍ 25ന്
‘മയ്യഴി ആഖ്യാനവും വ്യാഖ്യാനവും- മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ അമ്പത് വര്‍ഷങ്ങള്‍’ എന്ന പേരില്‍ കേരള സാഹിത്യ അക്കാദമിയും കേരള സര്‍ക്കാര്‍ സാംസ്‌കാരികകാര്യ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ 50-ാം വാര്‍ഷിക സമ്മേളനം നവംബര്‍ 25ന് നടക്കും. തിങ്കളാഴ്ച മയ്യഴി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മാഹി സ്‌പോര്‍ട്സ് ക്ലബ്ബ്, ലൈബ്രറി & കലാസമിതി, പുരോഗമന കലാസാഹിത്യസംഘം മാഹി മേഖലാകമ്മിറ്റി എന്നവരുമായി സംഹകരിച്ച് നടത്തുന്ന പരിപാടിയില്‍ ചിത്രകാരസംഗമം, പ്രഭാഷണങ്ങള്‍, ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം എന്നിവയും നടക്കും.
രമേഷ് പറമ്പത്ത് എം.എല്‍.എ., കെ.സച്ചിദാനന്ദന്‍, ടി.പത്മനാഭന്‍, അശോകന്‍ ചരുവില്‍, കെ.ആര്‍.മീര, ഇ.വി.രാമകൃഷ്ണന്‍, ഡോ.കെ.പി.മോഹനന്‍, എം.വി.നികേഷ്‌കുമാര്‍, കെ.വി.സജയ്, സി.പി.അബൂബക്കര്‍, വി.എസ്.ബിന്ദു, എം.കെ.മനോഹരന്‍, ടി.പി.വേണുഗോപാലന്‍, പൊന്ന്യം ചന്ദ്രന്‍, നാരായണന്‍ കാവുമ്പായി എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
മയ്യഴിയുടെ കഥാകാരന്‍ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ എഴുതിയിട്ട് അരനൂറ്റാണ്ട് പിന്നിടുകയാണ്. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സ്ഥലത്തെക്കുറിച്ചുള്ള വലിയ ധ്യാനമായിരുന്നു. മയ്യഴിയുടെ ചരിത്രം, സ്ഥലം അതിന്റെ സ്വത്വം തിരയുന്നതിന്റെ സമരചരിത്രമാണ്. ഫ്രാൻസിനും ഇന്ത്യയ്ക്കുമിടയിലെ ത്രിശങ്കുവിന്റെ അവസ്ഥയിൽ മയ്യഴി സ്ഥലത്തിന്റെ പുതിയൊരു മാനത്തേക്കുകൂടി പ്രവേശിക്കുന്നു. സ്ഥലത്തെ അങ്ങനെ മാറ്റിയെഴുതുന്നതിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ.
എം മുകുന്ദന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.