DCBOOKS
Malayalam News Literature Website

പുസ്തകക്കടകളില്‍ ദുര്‍ലഭമായ നൂറുകണക്കിന് പുസ്തകങ്ങള്‍ 50% വിലക്കുറവില്‍!

പഴയ പുസ്തകത്താളുകളെ എക്കാലത്തും ഇഷ്ടപ്പെടുന്നവരാണ് പുസ്തകപ്രേമികള്‍. പഴയ എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും എക്കാലത്തും നെഞ്ചോട് ചേര്‍ക്കുന്നവര്‍. ഇങ്ങനെ പഴയ പുസ്തകങ്ങള്‍ തേടി നഗരങ്ങളിലെ വായനശാലകളിലും ,പുസ്തകക്കടകളിലും,
പൊടിപിടിച്ച പുസ്തകക്കെട്ടുകള്‍ക്കിടയിലുമൊക്കെ നിങ്ങള്‍ ചില പുസ്തകങ്ങള്‍ തേടി നടന്നിട്ടില്ലേ? അങ്ങനെ പുസ്തകക്കടകളില്‍ നിങ്ങള്‍ തേടി നടന്ന 500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കിയിരിക്കുകയാണ് ഡിസി ബുക്‌സ്
ദീപാവലി ബുക്ക് ബ്ലാസ്റ്റിലൂടെ.

300ലധികം പഴയ പുസ്തകങ്ങളാണ് ഇത്തരത്തില്‍ വായനക്കാര്‍ക്ക് ലഭ്യമാവുക. റോസ് മേരി, സാറാ ജോസഫ് , ബോര്‍ഹെസ്, സിമോണ്‍ ദ ബൊവ, ഖാലിദ് ഹുസൈനി, എഡ്ഗാര്‍ അല്ലന്‍ പോ, പ്രണയ് ലാല്‍, ചിന്വാ അച്ചേബേ, ലിയോ ടോള്‍സ്‌റ്റോയ് തുടങ്ങി നിരവധി ലോകോത്തര എഴുത്തുകാരുടെ സൃഷ്ടികള്‍ വരെ 50 ശതമാനം വിലക്കുറവില്‍ വായനക്കാര്‍ക്കായി ഡിസി ബുക്‌സ് സ്റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്.

Textപോര്‍ട്ടുഗീസ്-ഡച്ച് ആധിപത്യം കേരളത്തില്‍- വേലായുധന്‍ പണിക്കശ്ശേരി പതിനാറും പതിനേഴും നൂറ്റാണ്ടുകളിലെ കേരള ചരിത്രം എന്നു വിശേഷിപ്പിക്കാവുന്ന ഗ്രന്ഥം. കച്ചവടക്കാരായി വന്ന് കേരളത്തിന്റെ ആധിപത്യം കരസ്ഥമാക്കാന്‍ ശ്രമിച്ച പോര്‍ട്ടുഗീസുകാരെയും നയശാലികളായ ഡച്ചുകാരെയും ജീവന്മരണ പോരാട്ടത്തിലൂടെ പരാജയപ്പെടുത്തിയ നമ്മുടെ ധീര ദേശാഭിമാനികളുടെ ചരിത്രംകൂടിയാണിത്. നൂറ്റാണ്ടുകളായി മാറ്റങ്ങള്‍ക്കൊന്നും വിധേയമാകാതെ പാരമ്പര്യത്തിലടിയുറച്ചു നിശ്ചലമായി നിലനിന്നിരുന്ന കേരളത്തിലെ സാമൂഹിക- രാഷ്ട്രീയ-സാമ്പത്തിക രംഗത്തുണ്ടായ ചലനങ്ങളും ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നു.

വാക്കുകള്‍ ചേക്കേറുന്നിടം, റോസ്‌മേരി  ഇന്നും, ധനുമാസവെയില്‍ Textഇലപ്പഴുതുകള്‍ക്കിടയിലൂടെ പാളിനോക്കുമ്പോഴൊക്കെയും ഞാനോര്‍ക്കുന്നത് ഉച്ചരിക്കപ്പെടാത്ത ആ വാക്കിനെക്കുറിച്ചാണ്; എന്താണതിനു സംഭവിച്ചിട്ടുണ്ടാകുക എവിടെയാണതു ചേക്കേറിയിട്ടുണ്ടാവുക ? മണ്‍മറഞ്ഞവരുടെ പ്രജ്ഞയിലവശേഷിക്കുന്ന പങ്കുവയ്ക്കപ്പെടാത്ത ചിന്തകളും മൊഴിയപ്പെടാത്ത മോഹങ്ങളും ഏതു ചില്ലയിലാണ് ചേക്കേറുക? ഒടുക്കം, എവിടെയാണവ അഭയം കണ്ടെത്തുക റോസ്‌മേരിയുടെ 27 കവിതകള്‍ കെ.പി. അപ്പന്റെ അവതാരിക

Textജലമര്‍മ്മരം, രാജീവ് മേനോന്‍ കേരളത്തില്‍ പ്രളയമുണ്ടാകുന്നതിന് ഒരു വര്‍ഷം മുന്‍പ് പ്രവചന സ്വഭാവത്തോടെ എഴുതപ്പെട്ട നോവലാണ് ജലമര്‍മ്മരം. എന്തിനെയും വെല്ലുവിളിക്കാന്‍ കെല്‍പ്പുള്ള മനുഷ്യന്‍ പ്രകൃതിദുരന്തങ്ങളുടെ മുന്‍പില്‍ എത്ര ദുര്‍ബലനായിപ്പോകുന്നു എന്നത് നമുക്കിപ്പോള്‍ ഏറെക്കുറെ അനുഭവ സാക്ഷ്യമാണ്. പ്രളയത്തില്‍ തകര്‍ന്നുപോയ ഒരു നഗരവും കൊടിയ ദുരന്തങ്ങളിലും പ്രത്യാശകള്‍ പുലര്‍ത്തുന്ന കുറച്ചു മനുഷ്യരും, അവരുടെ അതിജീവനവും ജലമര്‍മ്മരത്തെ വേറിട്ട ഒരു വായനാനുഭവമാക്കിത്തീര്‍ക്കുന്നു.

അതിര്‍ത്തിയുടെ അതിര്, കെ എ ബീന ജീവിതസ്പര്‍ശിയായ ലേഖനങ്ങള്‍. Textപ്രചോദനാത്മകചിന്തകള്‍ നിറഞ്ഞ ഈ ലേഖനങ്ങള്‍ അറിവും അനുഭവവും ഉള്‍ക്കാഴ്ചയും പങ്കുവയ്ക്കുന്നു. നൊസ്റ്റാള്‍ജിയകളിലേക്കുള്ള ഉല്ലാസയാത്രകളാണിവ. ഉള്‍ക്കാഴ്ചയുള്ള നിരീക്ഷണങ്ങളും നിലപാടുകളും ഈ ലേഖനങ്ങളെ ശ്രദ്ധേയമാക്കുന്നു. അന്നം ബ്രഹ്മം ആരോഗ്യം, അതിര്‍ത്തിയുടെ അതിര്, ഭൂമിയുടെ അവകാശികള്‍, നല്ലവാക്കോതുവാന്‍ ത്രാണിയുണ്ടാകണം, കണക്കു പുസ്തകത്തില്‍ ഇല്ലാത്തവര്‍, നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല, മലയാളിവീട്ടിലെ ജീവിതവിപ്ലവം, സുഹൃത്തേ നിനക്കായ്, വിളക്കുകൊളുത്തുമ്പോള്‍ തുടങ്ങിയ ഇരുപതുലേഖനങ്ങള്‍.

ഹെന്റിയുടെ അസാധാരണ ജീവിതകഥ, ആഡ്രി നിഫ്‌നിഗര്‍ വായനക്കാരുടെ മനംകവരുന്ന മനോഹരമായ ഒരു നോവൽ.

Textഅഖിലേശിന്റെ നോവെല്ലകള്‍, അഖിലേഷ് അഖിലേശിന്റെ കഥകള്‍ അവയുടെ സംയുക്ത യാഥാര്‍ത്ഥ്യം, കലാ പരമായ മൂല്യം, അനുപമമായ ഗദ്യശൈലി എന്നിവ ആവാഹിക്കുന്ന വയായതിനാല്‍ ഹിന്ദി വായനക്കാരെ അവ നിരന്തരം ആകര്‍ഷിക്കു കയും അവരില്‍ അഭിമാനവും ആശ്ചര്യവും ഉളവാക്കുകയും ചെയ്തി ട്ടുണ്ട്. അദ്ദേഹത്തിന്റെ ഗദ്യം സജീവവും പ്രസന്നവും കുസൃതി നിറഞ്ഞ തുമാണ്. അദ്ദേഹത്തിന്റ പ്രശസ്തമായ നാലു നോവെല്ലകൾ ഇതിൽ ഉൾപ്പടുത്തിയിരിക്കുന്നു.

ഇനിയും നൂറുകണക്കിന് പുസ്തകങ്ങള്‍,  ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Comments are closed.