DCBOOKS
Malayalam News Literature Website

ജൂലൈ 25 നരഭോജിക്കടുവകളുടെ ഘാതകൻ ജിം കോർബറ്റിന്റെ 145 -ാമത് ജന്മവാർഷികദിനം, ഇപ്പോൾ ഡൗൺലോഡ് ചെയ്യൂ ജിം കോർബറ്റിന്റെ എല്ലാ കൃതികളും 50 % വിലക്കുറവിൽ ഇ-ബുക്കുകളായി!

 Jim Corbett
Jim Corbett

നരഭോജികളായ കടുവകളെയും പുലികളെയും വേട്ടയാടുന്ന നായാട്ടുകാരനിൽ നിന്ന് വന്യജീവി സംരക്ഷകനായി മാറിയ ജിം കോർബറ്റിന്റെ ജന്മദിനമാണ് ഇന്ന്. നരഭോജികളായ കടുവകളുമായി ഏറ്റുമുട്ടിയതിന്റെ ആവേശജനകമായ അനുഭവക്കുറിപ്പുകളാണ് ജിംകോർബറ്റിന്റെ പുസ്തകങ്ങൾ. തന്റെ പുസ്തകത്തിൽ അദ്ദേഹം കടുവകളെ വിശേഷിപ്പിച്ചത്, Jim Corbett-Kumayonile Narabhojikal‘അസാമാന്യ ധൈര്യമുള്ള, വിശാലഹൃദയരായ മാന്യർ’ എന്നാണ്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ജിം കോർബറ്റിന്റെ എല്ലാ പുസ്തകങ്ങളും ഇന്ന് പ്രിയവായനക്കാർക്ക് 50 % വിലക്കുറവിൽ ഇ-ബുക്കുകളായി ഡൗൺലൊഡ് ചെയ്യാം. ഇന്ത്യയുടെ പ്രഥമ ദേശിയ പാര്‍ക്ക് സ്ഥാപിച്ച ജിം കോര്‍ബറ്റ്, മരണത്തിനും ജീവിതത്തിനും ഇടയില്‍ നിന്നു കോണ്ട് നരഭോജികളായ കടുവകളോടേറ്റുമുട്ടിയ അനുഭവസക്ഷ്യങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നു. ഓരോ ചുവടുവയ്പ്പിലും അപകടങ്ങളും ആശങ്കകളും പങ്കുവച്ചുകൊണ്ട് വായനക്കരെ അമ്പരപ്പിക്കുന്നു.

1875 ജൂലായ് 25 ന് നൈനിറ്റാളിലെ ഒരു ഇംഗ്ലീഷ് കുടുംബത്തിലാണ് ജിം കോർബറ്റ് ജനിച്ചത്. കുട്ടിക്കാലത്തിലെ തന്നെ കാട് കോർബറ്റിനെ ആകർഷിച്ചിരുന്നു. കാടിനെക്കുറിച്ചും പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം കേട്ട് അവയെ Jim Corbett-Kshethrakkaduvayum Kumayonile Narabhojikalumതിരിച്ചറിയുന്നതിനും കോർബറ്റിനു പ്രത്യേക കഴിവുണ്ടായിരുന്നു. കൂടാതെ ഉന്നം തെറ്റാതെ വെടി വയ്ക്കാനും. പ്രതിഫലത്തിനു വേണ്ടിയായിരുന്നില്ല കോർബറ്റ് മൃഗങ്ങളെ കൊന്നിരുന്നത്. പിന്നിട് കോർബറ്റ് ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൽ കേണലായി.

ബ്രിട്ടീഷ്-ഇന്ത്യന്‍ പൗരത്വമുള്ള കോര്‍ബറ്റ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിലാണ് ചെലവഴിച്ചത്. ചമ്പാവതിയിലെ നരഭോജിയായ കടുവയെക്കൊന്ന് Jim Corbett-Rudraprayagile Narabhojiതന്റെ വേട്ടജീവിതം ആരംഭിച്ച ജിം കോര്‍ബറ്റ് തുടര്‍ന്ന് ഒരു ഡസനോളം നരഭോജികളായ കടുവകളെയും പുള്ളിപ്പുലികളെയും വെടിവെച്ചുകൊന്നിട്ടുണ്ട്. ഈ മൃഗങ്ങള്‍ വകവരുത്തിയവര്‍ 1500-ല്‍ ഏറെയായിരുന്നു.

ബ്രിട്ടീഷ് ഇന്ത്യന്‍ പട്ടാളത്തില്‍ കേണല്‍ റാങ്കുണ്ടായിരുന്ന ജിമ്മിന്റെ സര്‍ക്കാര്‍ ഇടക്കിടയ്ക്ക് വന്യജീവികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാനായി വിളിച്ചു വരുത്തുമായിരുന്നു. പില്‍ക്കാലത്ത് അദ്ദേഹം ഒരു നല്ല ഫോട്ടൊഗ്രാഫറായി മാറുകയും വന്യജീവിസംരക്ഷണത്തിന്റെ പ്രചാരകനുമായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഉത്തരാഖണ്ഡില്‍ സ്ഥിതി ചെയ്യുന്ന കോര്‍ബറ്റ് ദേശീയോദ്യാനത്തിന് ആ പേരു നല്‍കിയത് ജിം കോര്‍ബറ്റിന്റെ സ്മരണാര്‍ഥമാണ്.

പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

പുസ്തകങ്ങൾ വാങ്ങുന്നതിനായി സന്ദർശിക്കുക

 

Comments are closed.