DCBOOKS
Malayalam News Literature Website

ജമ്മു കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. മേഖലയില്‍ വെടിവെയ്പ്പ് തുടരുകയാണെന്നും ഭീകര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നുവെന്നും പൊലീസ് അറിയിച്ചു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്ന സുരക്ഷാസേനയ്ക്ക് നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് സുരക്ഷാസേനയും തിരിച്ചടിയ്ക്കുകയായിരുന്നു.

തെരച്ചില്‍ തുടരുന്നതിനാല്‍ ബാരാമുള്ള-ഖാസിഗുഡ് വഴിയുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു.

Comments are closed.