DCBOOKS
Malayalam News Literature Website
Rush Hour 2

‘വിശ്വസാഹിത്യ ചൊല്‍ക്കഥകള്‍’; 8,888 രൂപയുടെ പുസ്തകം ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യൂ 4999 രൂപയ്ക്ക്!

മനുഷ്യസംസ്‌കാരത്തിന് മറക്കാനാവാത്തതാണ് നമ്മുടെ ഭാരതവര്‍ഷം. ഇവിടത്തെ വാമൊഴിക്കഥാലോകത്തിന്റെ വേരുകള്‍ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ ഉണ്ടായ വേദോപനിഷത്തുകളിലേക്കും പഞ്ചതന്ത്ര-കഥാസരിത് സാഗരാദി ക്ലാസിക്കുകളിലേക്കും നീണ്ടുകിടക്കുന്നു. ലോകമെങ്ങുമുള്ള മനുഷ്യര്‍ പരിഭാഷകളിലൂടെ ആ കഥകള്‍ അനുഭവിച്ചറിഞ്ഞു പ്രചരിപ്പിച്ചു. യുഗാന്തരങ്ങളുടെ ആദരവു പിടിച്ചുപറ്റിയ ഭാരതീയനാടോടിക്കഥകളുടെയും എന്നും ഭാരതത്തിനോട് ഒട്ടിനിന്നിരുന്ന അയല്‍നാടുകളിലെയും വാമൊഴിക്കഥകളുടെ അപൂര്‍വ്വസമാഹാരം, ‘വിശ്വസാഹിത്യ ചൊല്‍ക്കഥകള്‍’ ഇപ്പോള്‍ സ്വന്തമാക്കാം അത്യാകര്‍ഷകമായ വിലക്കുറവില്‍. 8,888 രൂപാ മുഖവിലയുള്ള പുസ്തകം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ 4999 രൂപയ്ക്ക് ലഭ്യമാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരിച്ചതും ഇന്നേവരെ സമാഹരിക്കപ്പെട്ടിട്ടില്ലാത്തതുമായ ചൊല്‍ക്കഥകള്‍, ലോകത്തെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെയും വിവിധ ഗോത്രങ്ങളിലെയും ചൊല്‍ക്കഥകള്‍ ഈ പുസ്തകങ്ങളില്‍ സമാഹരിച്ചിരിക്കുന്നു.  പന്ത്രണ്ട് വാല്യങ്ങളിലായി 12,000-ത്തിലധികം പേജുകളാണ് പുസ്തകത്തിനുള്ളത്.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കൂ

Comments are closed.