DCBOOKS
Malayalam News Literature Website

‘വാക്ക് പരക്കട്ടെ’ ഷാര്‍ജ അന്താരാഷ്‍ട്ര പുസ്‍തകമേള നവംബർ രണ്ടു മുതൽ

അറബ് ലോകത്തും പുറത്തുമുള്ള നൂറുകണക്കിന് പ്രസാധകരെ അണിനിരത്തി 41-ാമത് ഷാര്‍ജ അന്താരാഷ്‍ട്ര പുസ്‍തകമേള നവംബർ രണ്ടു മുതൽ 13 വരെ നടക്കും. ‘വാക്ക് പരക്കട്ടേ’ (Spread the word) എന്നതാണ് ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന മേളയുടെ ഈ വർഷത്തെ  പ്രമേയം. ഇറ്റലിയാണ് ഇത്തവണത്തെ അതിഥി രാജ്യം. മലയാളത്തിൽ നിന്നും ഡി സി ബുക്സ് ഉൾപ്പെടെയുള്ള പ്രസാധകർ മേളയുടെ ഭാഗമാകും.

കലാ–സാംസ്കാരിക പരിപാടികൾ, ചർച്ചകൾ, ശിൽപശാലകൾ, സംവാദങ്ങൾ, പുസ്തക പ്രകാശനം, നാടകം, സംഗീത പരിപാടി തുടങ്ങി നിരവധി പരിപാടികൾ 12 ദിവസത്തെ മേളയിൽ അരങ്ങേറും.

Comments are closed.