DCBOOKS
Malayalam News Literature Website

പുതിയ മൂന്ന് പുസ്തകങ്ങൾ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം ഇ-ബുക്കുകളായി

ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന മൂന്ന് പുസ്തകങ്ങൾ ഇന്ന് മുതൽ പ്രിയവായനക്കാർക്ക് ഇ-ബുക്കുകളായി ഡൗൺലോഡ് ചെയ്യാം. കെ എസ് രതീഷിന്റെ ‘കേരളോല്പത്തി’, ഗീതുമോൾ സുരൻ, ജസ്റ്റിൻ പി ജെയിംസ് എന്നിവർ ചേർന്നു രചിച്ച കവിതാസമാഹാരം ‘മണ്ണൊരുക്കം’, കെ ആർ അജയന്റെ ‘ഹിമാലയത്തിലെ പെൺജീവിതങ്ങൾ’ എന്നീ കൃതികളാണ് ഇ-ബുക്കുകളായി ലഭ്യമാക്കിയിരിക്കുന്നത്.

KS Ratheesh-Keralolpathyകേരളോല്പത്തി – കെ എസ് രതീഷ് പുതുകഥയുടെ ജ്വലനാവിശേഷം സ്വായത്തമാക്കിയ കഥാകാരന്മാരിലൊരാളായ കെ എസ് രതീഷിന്‍റെ ഏറ്റവും പുതിയ കഥാ സമാഹാരം. വിവിധ ആനുകാലികങ്ങളില്‍ വെളിച്ചം കണ്ട പന്ത്രണ്ട് കഥകള്‍. പ്രമേയവൈവിധ്യം ഈ രചനകളെ അസാധാരണമായ വായനാനുഭവമാക്കുന്നു.

പുസ്തകം ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

മണ്ണൊരുക്കം- ഗീതുമോൾ സുരൻ, ജസ്റ്റിൻ പി ജെയിംസ് രണ്ടു Geethumol Suran, Justin P James-Mannorukkamപുതുകവികള്‍ ഒന്നിക്കുന്ന കവിതാസമാഹാരമാണ് മണ്ണൊരുക്കം. ബിംബകല്പനകളുടെ മോഹന സമ്മേളനവും തീവ്രമായ അനുഭവചിന്തുകളുടെ ഉള്ളുലയ്ക്കുന്ന ആഴചിത്രീകരണവും ഈ കവിതകളെ നവീനമായൊരു തലത്തിലേക്കുയര്‍ത്തുന്നു.

പുസ്തകം ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

KR Ajayan-Himalayathile Penjeevithangalഹിമാലയത്തിലെ പെൺജീവിതങ്ങൾ , കെ ആർ അജയൻ ഹിമാലയൻ ഗ്രമാങ്ങളിലെ പെൺജീവിതങ്ങളുടെ ഹൃദയത്തുടിപ്പിലൂടെയുള്ള യാത്രാക്കുറിപ്പുകൾ. വർഷങ്ങളായി നടത്തുന്ന ഹിമാലയൻ സഞ്ചാരത്തിനിടെ കണ്ടുമുട്ടിയ കുറേ സ്ത്രീകൾ, അവരെക്കുറിച്ചുള്ള ഓർമകൾ നിറയുന്ന പുസ്തകം. ഹിമാലയൻ യാത്രാപുസ്തകങ്ങൾ ഇന്നേവരെ പറയാത്ത അനുഭവങ്ങളും കാഴ്ചകളും പങ്കു വയ്ക്കുന്നു.

പുസ്തകം ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

Comments are closed.