DCBOOKS
Malayalam News Literature Website

മലയാളികളെ ‘ത്രില്ലടിപ്പിച്ച’ ആ പുസ്തകങ്ങൾ, 5 ക്രൈം ത്രില്ലറുകൾ ഇപ്പോൾ ഒന്നിച്ച് സ്വന്തമാക്കാം വെറും 1,185 രൂപയ്ക്ക് !

ക്രൈം ത്രില്ലറുകള്‍ എന്നും വായനക്കാരുടെ ആവേശമാണ്. കുറ്റകൃത്യങ്ങളുടെ പുതുവഴികളും ഭീതി നിറഞ്ഞ പുതുമകളും സമ്മാനിക്കുന്ന പുസ്തകങ്ങള്‍ പലപ്പോഴും ചൂടപ്പം പോലെയാണ് വിറ്റുപോകാറ്. അത്തരത്തില്‍ വായനക്കാർ ആവേശത്തോടെ സ്വീകരിച്ച 5 ക്രൈം ത്രില്ലറുകൾ ഇപ്പോൾ ഒന്നിച്ച് സ്വന്തമാക്കാം വെറും 1,185 രൂപയ്ക്ക് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡിസി ബുക്‌സ് ഒരുക്കുന്ന  ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ FREEDOM BOOK BASH -ലൂടെ.

പടിഞ്ഞാറേ കൊല്ലം ചോരക്കളം , ജി ആർ ഇന്ദുഗോപൻ പടിഞ്ഞാറെ കൊല്ലം ചോരക്കാലം കഥപറച്ചിലിന്റെ നേര്‍വിശുദ്ധിയുടെ വിളംബരം ആണ്. വലിയ ചിന്താഭാരംകെട്ടിയ മാറാപ്പില്ലാതെ, ബുദ്ധിയുടെ പദപ്രശ്‌നവ്യവഹാരമില്ലാതെ സുതാര്യ സുന്ദരമായ കഥയൊഴുക്ക്. – പി. അനന്തപത്മനാഭന്‍.

ഭീതി വായനക്കാരുടെ ഹൃദയത്തിലേക്ക് ഭീതിയുടെ നഖമുനകൾ ആഴ്ത്തിയിറക്കുന്ന ഭീകരകഥകൾ. കാലാതിവർത്തിയായി നിലകൊള്ളുന്ന ക്ലാസിക് ഹൊറർ കഥകളുടെ വിശിഷ്ട സമാഹാരം. നോർഫക്കിലെ ഭീകര അനുഭവങ്ങൾ, പ്രേതവാഹനം, ദുർഭൂതം, ഉടലില്ലാത്ത തല, ശവമോഷ്ടാക്കൾ, ഡ്രാക്കുളയുടെ അതിഥി തുടങ്ങിയ ഇരുപത് ഭീതിയുണർത്തും കഥകൾ.

പോയട്രി കില്ലർ, ശ്രീ പാർവ്വതി എഴുത്തുകാരെ തേടിയെത്തുന്ന കൊലയാളി. അയാൾ വിരലടയാളം പോലും അവശേഷിപ്പിക്കുന്നില്ല. പകരം മരണസ്ഥലത്തു നിന്ന് കിട്ടുന്നതാകട്ടെ, മനോഹരമായ കവിതകൾ. വരികൾക്കിടയിലുള്ളത് പിന്നാലെ സംഭവിക്കാനിരിക്കുന്ന കൊലപാതകങ്ങളുടെ ജാതകം. ഇവയുടെ രഹസ്യം തേടി സമർത്ഥനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന അന്വേഷണത്തിന്റെ ചുരുളാണ് ഈ നോവൽ.

റൂത്തിന്റെ ലോകം, ലാജോ ജോസ് റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓര്‍മ്മയ്ക്കും മറവിക്കുമിടയിലെ അനേകം ദുരൂഹസന്ദര്‍ഭങ്ങളുടെ ചുരുളഴിക്കുന്ന അവേശോജ്ജ്വലമായ സൈക്കോളജിക്കല്‍ ത്രില്ലര്‍. പരമ്പരാഗതമായ സാഹിത്യത്തിന്റെ തൊങ്ങലുകളെല്ലാം വെട്ടിമാറ്റിയുള്ള ചടുലമായ ഭാഷയില്‍ പുതിയകാല മനുഷ്യവിഹ്വലതകളെ ഉദ്വേഗജനകമായി അവതരിപ്പിക്കുകയാണ് ലാജോ ജോസ് റൂത്തിന്റെ ലോകത്തിലൂടെ.

ഏകാന്തതയുടെ മ്യൂസിയം എം ആർ അനിൽകുമാർ കണ്ടമ്പററി ന്യൂസ് എന്ന ഇംഗ്ലിഷ് പത്രത്തിലെ എന്റര്‍ടെയ്ന്‍മെന്റ് ഡസ്‌കില്‍ സാഹിത്യവിഭാഗം എഡിറ്റോറിയല്‍ ഹെഡ് ആയ സിദ്ധാര്‍ത്ഥന്‍ യാദൃച്ഛികമായി എക്‌സ് എന്നൊരാള്‍ നടത്തുന്ന എക്‌സ്‌കവേഷന്‍സ് എന്നൊരു ബ്ലോഗ് കാണാനിടയാകുന്നു. അതില്‍ എക്‌സിന് തെരുവില്‍നിന്നു ലഭിച്ച ഡിടിപി ചെയ്ത ചില നോവല്‍ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ആ ഡിടിപി കോപ്പിയില്‍ ചോരപ്പാടുകളുണ്ടായിരുന്നത്രേ. അത് ഗബ്രിയേല്‍ ജോസഫ് കട്ടക്കാരന്‍ എന്ന ആംഗ്ലോ-ഇന്ത്യന്‍ എഴുത്തുകാരന്റെ ദേശത്തെപ്പറ്റി പറഞ്ഞ ആയിരം നുണകള്‍ എന്ന ഇംഗ്ലിഷ് നോവലിന്റെ മലയാളവിവര്‍ത്തന ഭാഗങ്ങളാണെന്ന് സിദ്ധാര്‍ത്ഥന്‍ കണ്ടെത്തുന്നു. മഞ്ഞ-വെള്ള എന്നീ പേരുകളുള്ള ഇരട്ടഗ്രാമത്തില്‍ റൈറ്റേഴ്‌സ് ബംഗ്ലാവ് എന്ന കൊളോണിയല്‍ ഭവനത്തിലാണ് ആ എഴുത്തുകാരന്‍ താമസിക്കുന്നതെന്നു മനസ്സിലാക്കി സിദ്ധാര്‍ത്ഥന്‍ അയാളെയും തേടി യാത്രയാവുന്നു. ആ യാത്രയിലുണ്ടാകുന്ന വിചിത്രവും നിഗൂഢവുമായ അനുഭവങ്ങളാണ് ഉദ്വേഗജനകമായ ഈ നോവല്‍.

 

 

 

Comments are closed.