DCBOOKS
Malayalam News Literature Website

24-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും ഡി സി ബുക്സ് വാര്‍ഷികാഘോഷവും ആഗസ്റ്റ് 29ന്

ഡി സി ബുക്‌സിന്റെ 48-ാം വാര്‍ഷികാഘോഷവും 24-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും ആഗസ്റ്റ് 29ന് വൈകിട്ട് 5.30ന് കണ്ണൂരിലെ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടക്കും. എം മുകുന്ദന്‍ വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ‘മാര്‍ക്‌സ്, ഗാന്ധി, അംബേദ്കര്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍’ എന്ന വിഷയത്തില്‍ ബി. രാജീവന്‍ ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം നടത്തും. സമകാലിക ലോകത്തിലെ ചിന്താ-ഭാവനാവൈവിധ്യങ്ങളെ അടയാളപ്പെടുത്തുന്ന വിവിധ പുസ്തകങ്ങളുടെ പ്രകാശനം സി.വി. ബാലകൃഷ്ണന്‍ നിർവ്വഹിക്കും.  ടി.പത്മനാഭന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. കെ. വേണു, ജിസ ജോസ്, വിനോയ് തോമസ്, ആര്‍. രാജശ്രീ, ഷീല ടോമി എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും.

പ്രകാശിപ്പിക്കുന്ന പുസ്തകങ്ങള്‍

 • ഗാന്ധി ലോകത്തെ മാറ്റിയ വര്‍ഷങ്ങള്‍ / രാമചന്ദ്ര ഗുഹ
 • ആനന്ദിന്റെ കവിതകള്‍-ആനന്ദ്
 • ഇരുട്ടിലെ പാട്ടുകള്‍ / സച്ചിദാനന്ദന്‍
 • ദൈവവിഭ്രാന്തി / റിച്ചാര്‍ഡ് ഡോക്കിന്‍സ് 
 • വൈറസ് / പ്രണയ് ലാല്‍
 • ഗാബോയ്ക്കും മെര്‍സെഡൈസിനും ഒരു യാത്രാമൊഴി / റോദ്രിഗോ ഗാര്‍സിയ
 • ഇന്‍ഡോ-റോമന്‍ വ്യാപാരം / ഡോ. രാജന്‍ ഗുരുക്കള്‍
 • വ്യാജസഖ്യങ്ങള്‍ -രാജാരവിവര്‍മ്മക്കാലത്തെ മഹാരാജാക്കന്മാര്‍/ മനു എസ്. പിള്ള
 • ഒരു അന്വേഷണത്തിന്റെ കഥ / കെ. വേണു
 • കാട്ടൂര്‍ കടവ് / അശോകന്‍ ചരുവില്‍
 • പാവകളുടെ വീട് / ഇ. സന്തോഷ് കുമാര്‍
 • രക്തവിലാസം / പ്രമോദ് രാമന്‍ 
 • കാണി പണിയുന്ന കസേരകള്‍ / ഫ്രാന്‍സിസ് നൊറോണ
 • മൃഗയ: കേരളത്തിന്റെ നായാട്ട് ചരിത്രം / വിനില്‍ പോള്‍
 • ആ നദിയോട് പേരു ചോദിക്കരുത് / ഷീല ടോമി
 • കവിനിഴല്‍ മാല / പി. രാമന്‍
 • നീരാളിച്ചൂണ്ട  / പി.കെ. ഭാഗ്യലക്ഷ്മി
 • ജലഭരദിനരാത്രങ്ങള്‍ / എം.എസ്. ബനേഷ്
 • ഉയിര്‍ഭൂപടങ്ങള്‍ / രാഹുല്‍ രാധാകൃഷ്ണന്‍
 • ഭൂപടം തലതിരിക്കുമ്പോള്‍ / പി. പവിത്രന്‍
 • ഓ എന്ന കാലം / ശ്രീദേവി എസ്. കര്‍ത്ത
 • പുള്ളിയന്‍ / സോമന്‍ കടലൂര്‍
 • 9 mm ബെരേറ്റ / വിനോദ് കൃഷ്ണ
 • പുഷ്പകവിമാനം / ജിസാ ജോസ്
 • ഉരുവം / അമല്‍
 • ബോര്‍ഡര്‍ലൈന്‍ / രേഷ്മ സി.
 • സര്‍ക്കാര്‍ / കിങ് ജോണ്‍സ്
 • പ്രണയപതാക / നീതു സി. സുബ്രഹ്മണ്യന്‍
 • ഡി സി കിഴക്കെമുറി: നൂതനാശയങ്ങളുടെ പാഠപുസ്തകം / പി. എസ്. ജയന്‍
 • കറുപ്പും വെളുപ്പും മഴവില്ലും / ഡോ. ഹരികൃഷ്ണന്‍
 • പശ്ചിമഘട്ടം: കരുതലും മുന്‍കരുതലും / ടി.പി. കുഞ്ഞിക്കണ്ണന്‍
 • പെങ്കുപ്പായം / കൃപ അമ്പാടി
 • നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തിയാല്‍ സമ്പന്നനാകൂ / ജോസഫ് മര്‍ഫി
 • ജീവിതം പ്രഭാപൂരിതമാക്കൂ / ലിലിയൻ ഐഷ്ലർ വാട്സൻ
 • ഉപപാണ്ഡവം / എസ്. രാമകൃഷ്ണന്‍

മികച്ച പുസ്തകങ്ങളിലൂടെ കേരളത്തില്‍ ഡി സി ബുക്‌സ് സാന്നിദ്ധ്യമുറപ്പിച്ചിട്ട് 48
വര്‍ഷങ്ങളാവുകയാണ്. ഇക്കാലമത്രയും സാംസ്‌കാരിക ഭാവുകത്വ നവീകരണത്തിലും പുതുമയാര്‍ന്ന ആശയങ്ങളുടെ അവതരണത്തിലും സാംസ്‌കാരിക നായകസ്ഥാനത്ത്  ഡി സി ബുക്‌സ് ഉണ്ടായിരുന്നു. ഇ-ബുക്ക്, ഓഡിയോ ബുക്ക് തുടങ്ങി പ്രസാധനത്തില്‍ കാലാനുസൃതമായുണ്ടായ മാറ്റങ്ങള്‍ക്കൊപ്പം ആദ്യം ഡി സി ബുക്‌സ് സഞ്ചരിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡി സി ബുക്‌സിന്റെ നാള്‍വഴികളിലെ സുവര്‍ണ്ണ അദ്ധ്യായമാണ്.

Comments are closed.