DCBOOKS
Malayalam News Literature Website

‘കെ സരസ്വതിയമ്മയുടെ കഥകള്‍ സമ്പൂര്‍ണം’; സ്ത്രീയെ രണ്ടാംകിടയായി മാത്രം കണ്ടിരുന്ന ഒരു സമൂഹത്തോടുളള പ്രതികരണമായി മാറിയ കഥകള്‍!

മലയാള എഴുത്തുകാരില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പുതിയ ഭാവുകത്വം ആവിഷ്‌കരിക്കുകയും തന്മൂലം കഥാലോകത്ത് ഒറ്റപ്പെട്ടു പോകുകയും ചെയ്ത സാഹിത്യകാരിയാണ് കെ.സരസ്വതിയമ്മ.’ കെ സരസ്വതിയമ്മയുടെ കഥകള്‍ സമ്പൂര്‍ണം’  ഇപ്പോള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ.

സ്ത്രീപക്ഷ രചനയുടെ വേറിട്ട പാതയിലൂടെ സഞ്ചരിച്ച അസാധാരണ എഴുത്തുകാരിയായിരുന്നു കെ. സരസ്വതിയമ്മ. സമൂഹത്തിന്റെ കപടതകളെ മുഴുവന്‍ പരിഹാസത്തിലൂടെ നേരിട്ട രചനകളായിരുന്നു സരസ്വതിയമ്മയുടേത്. തന്റെ എഴുത്തുകളിലുടനീളം സ്ത്രീകളെ പ്രധാന കഥാപാത്രങ്ങളാക്കി അവരെ സമൂഹത്തിലെ സ്ത്രീകളുടെ നേര്‍ക്കാഴ്ചകളാക്കി. ഹാസ്യവും പരിഹാസവും മൂര്‍ച്ചയേറിയ ആയുധങ്ങളായി മാറുന്നതെങ്ങനെയെന്ന് തന്റെ രചനകളിലൂടെ അവര്‍ കാണിച്ചു തന്നു.

”പെണ്‍ബുദ്ധി’യും മറ്റ് പ്രധാന കഥകളും’ (2003), ‘കെ. സരസ്വതിയമ്മയുടെ സമ്പൂര്‍ണ്ണകൃതികള്‍’ തുടങ്ങിയവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ഫെമിനിസ്റ്റ് സ്വഭാവം പുലര്‍ത്തുന്ന സ്ത്രീ സ്വത്വം ആവിഷ്‌കരിക്കുന്ന രചനകള്‍ കൊണ്ടു മാത്രം അംഗീകാരം നേടിയ എഴുത്തുകാരിയാണ് സരസ്വതി അമ്മ. ഇത്തരത്തില്‍ ഫെമിനിസ്റ്റ് വീക്ഷണം പ്രകടമാകുന്ന ഒരു കഥയാണ് പെണ്‍ബുദ്ധി. വിലാസിനി എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ഈ കഥയില്‍ ആവിഷ്‌കരിക്കുന്നത്. പുരുഷ മേധാവിത്വത്തെ എതിര്‍ക്കാനും അതിനെതിരെ പോരാടാനുമുളള എഴുത്തുകാരിയുടെ ശക്തി മുഴുവന്‍ ഉള്‍കൊണ്ട ഒരു കഥാപാത്രമാണ് വിലാസിനി. വിരലിലെണ്ണാവുന്ന ചില ചെറുകഥകള്‍ ഒഴിച്ചാല്‍ ബാക്കി എല്ലാ കൃതികളുടെയും കേന്ദ്രപ്രമേയം സ്വത്വബോധമാര്‍ജ്ജിക്കുന്ന സ്ത്രീ ആണ്. സമൂഹത്തില്‍ സ്വതന്ത്രമായി ജീവിക്കാനും പുരുഷനൊപ്പം തുല്യതയോടെ പ്രവര്‍ത്തിക്കാനും സ്ത്രീയ്ക്ക് കഴിയാത്തതെന്തുകൊണ്ട് എന്ന് സരസ്വതിയമ്മ നിരന്തരം ചോദിക്കുന്നു. സ്ത്രീ പുരുഷന്‍മാര്‍ക്ക് ഒരേപ്പോലെ സ്വാതന്ത്രത്തോടെ ജീവിക്കാനും സാമൂഹ്യ വ്യവഹാരങ്ങളില്‍ ഏര്‍പ്പെടാനും കഴിയുന്ന ഒരു അവസ്ഥയെക്കുറിച്ചുളള സ്വപ്നം അവരെ പ്രചോദിപ്പിച്ചു. സ്ത്രീയെ രണ്ടാംകിടയായി മാത്രം കണ്ടിരുന്ന സമകാലിക സമൂഹത്തോടുളള പ്രതികരണമായി സരസ്വതിയമ്മയുടെ പല ചെറുകഥകളും മാറിയത് അപ്രകാരമാണ്.

Comments are closed.