DCBOOKS
Malayalam News Literature Website

ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ കഥകള്‍; ‘2020-ന്റെ കഥകള്‍ 4’ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം

 

Ebooks

ലോക്ഡൗണ്‍ കാലത്തെ ആനുകാലികങ്ങള്‍ മിസ്സ് ചെയ്തവര്‍ക്ക് അവയൊക്കെ ഒറ്റ ‘ക്ലിക്കി’ ല്‍ ലഭ്യമാക്കിയിരിക്കുകയാണ് ഡിസി ബുക്‌സ്. 2020 ജനുവരി മുതല്‍ ഏപ്രില്‍ വരെ ആനുകാലികങ്ങളില്‍ വന്ന ചെറുകഥകളില്‍ നിന്ന് തെരഞ്ഞെടുത്ത കഥകളുടെ സമാഹാരമാണ് ഇപ്പോള്‍ വിവിധ സീരീസുകളായി ഇ-ബുക്ക് രൂപത്തില്‍ പുറത്തിറക്കിയിരിക്കുന്നത്.

Group of Authors-2020nte Kathakal-42020-ന്റെ കഥകള്‍ ഒന്ന്, 2020-ന്റെ കഥകള്‍ രണ്ട്, 2020-ന്റെ കഥകള്‍ മൂന്ന് എന്നീ പുസ്തകങ്ങള്‍ നേരത്തെ വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിന്നു. 2020-ന്റെ കഥകള്‍ നാലാണ് പുതിയതായി വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്.

സച്ചിദാനന്ദന്‍, മധുപാല്‍, ജോര്‍ജ് ജോസഫ് കെ, എം രാജീവ് കുമാര്‍, തമ്പി ആന്റണി, ശ്രീകണ്ഠന്‍ കരിക്കകം, കെ രാജേന്ദ്രന്‍, കൃഷ്ണമൂര്‍ത്തി, മിഥുന്‍ കൃഷ്ണ, മജീദ് സെയ്ദ്, ശ്രീജിത്ത് കൊന്നോളി, സുനു എ വി , കെ ടി ഷാഹുല്‍ ഹമീദ്, ഷിഫ സക്തര്‍, ലക്ഷിമിപ്രിയ എസ് എസ്, സുരേഷ് കുമാര്‍ വി, മിഥുന്‍ ചന്ദ്രന്‍ എന്നീ കഥാകൃത്തുക്കളുടെ ഏറ്റവും പുതിയ കഥകളുടെ പുസ്തകമാണ് 2020-ന്റെ കഥകള്‍ നാല്

പുസ്തകം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.