DCBOOKS
Malayalam News Literature Website

ഇരിങ്ങാലക്കുട ഡി സി/കറന്റ് പുസ്തകശാലക്ക് 20 വയസ്സ്; വീഡിയോ

തൃശ്ശൂരിലെ പുസ്തകപ്രേമികളുടെ പ്രിയപ്പെട്ട ഇടമായി ഇരിങ്ങാലക്കുട ഡി സി/കറന്റ് പുസ്തകശാല പ്രവര്‍ത്തനം ആരംഭിച്ചിട്ട് 20 വര്‍ഷം. ഇരിങ്ങാലക്കുടയില്‍ വായനയുടെ വസന്തം തീര്‍ത്ത് 2002-ലാണ് ഡി സി/കറന്റ് ബുക്‌സ് പ്രവര്‍ത്തനം ആരംഭിച്ചത്.

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവും മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരവും ഇവിടെ വായനക്കാരെ കാത്തിരിക്കുന്നു. പുതിയ തലമുറയിലെ എല്ലാ എഴുത്തുകാരുടെയും പുസ്തകങ്ങളും മലയാളത്തിലെ നിത്യഹരിത പുസ്തകങ്ങളും ഇവിടെ വായനക്കാരെ കാത്തിരിക്കുന്നു.

 

 

 

Comments are closed.