DCBOOKS
Malayalam News Literature Website

സേതുവിന്റെ കൃതികള്‍ ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍

പാണ്ഡവപുരം എന്ന ഒറ്റ നോവല്‍ കൊണ്ട് സാഹിത്യലോകത്തെ കീഴടക്കിയ എഴുത്തുകാരനാണ് സേതു. പാണ്ഡവപുരം പോലെതന്നെ സേതുവിന്റെ തൂലികയില്‍ നിന്നു ജനിച്ച കൈമുദ്രകള്‍, നിയോഗം, വിളയാട്ടം, ഏഴാം പക്കം, കൈയൊപ്പും കൈവഴികളും,അറിയാത്ത വഴികള്‍, ആലിയ എന്നീ നോവലുകളും ജനശ്രദ്ധയാര്‍ജ്ജിച്ചവയാണ്. ഇപ്പോഴിതാ സേതുവിന്റെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന കൃതികള്‍  20% വിലക്കുറവില്‍ സ്വന്തമാക്കാം.

മനുഷ്യമനസ്സിന്റെ അന്തര്‍ഭാവത്തെയും ആദിരൂപത്തെയും ആവാഹിക്കുന്ന ഏഴാം പക്കം, മനുഷ്യത്വം മരവിച്ചുപോയ സമൂഹത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു ചെറുപ്പക്കാരന്റെ കഥപറയുന്ന കിരാതം, മനുഷ്യജീവിതത്തിന്റെ അര്‍ത്ഥരാഹിത്യത്തെ ആവിഷ്‌കരിക്കുന്നതാളിയോല, മനുഷ്യന്റെ കടിഞ്ഞാണില്ലാത്ത ആഗ്രഹങ്ങളുടെയും വികൃതമായ ദൗര്‍ബല്യങ്ങളുടെയും കഥപറയുന്ന ഞങ്ങള്‍ അടിമകള്‍ എന്നീ
നോവലുകളൊക്കെ കാലാതീതമായി വായിക്കപ്പെടുന്നു. ആകര്‍ഷകമായ ആവിഷ്‌കാരവും പുതുമയുള്ള രചനാതന്ത്രവുമാണ് അദ്ദേഹത്തിന്റെ രചനകളുടെ പ്രത്യേകത.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.

 

Comments are closed.