DCBOOKS
Malayalam News Literature Website

സക്കറിയയുടെ കൃതികള്‍ ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍

ZACHARIA
ZACHARIA

ആഖ്യാനരീതിയിലെ വ്യത്യസ്തതകള്‍ കൊണ്ട് ആസ്വാദകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള കഥാകാരനാണ് സക്കറിയ. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന സക്കറിയയുടെ കൃതികള്‍ ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍.  ഡിസി ബുക്‌സ് Author In Focus -ല്‍ ഈ വാരം  സക്കറിയ യെയാണ് പരിചയപ്പെടുത്തുന്നത്.

അനുഭവങ്ങളുടെ പുതിയ വര്‍ണ്ണങ്ങളില്‍ തീര്‍ത്ത കഥകള്‍ സക്കറിയയുടെ രചനകളെ മിഴിവുറ്റതാക്കുന്നു. അസ്തിത്വവ്യഥകളും സമകാലിക മനുഷ്യന്റെ പൊങ്ങച്ചങ്ങളോടും കാപട്യങ്ങളോടുമുള്ള പരിഹാസവും  ഇഴചേര്‍ന്ന കഥാലോകം കാഴ്ചവച്ച സക്കറിയയുടെ കഥകള്‍ വായനക്കാരെ എക്കാലവും വിസ്മയിപ്പിക്കുന്നു.മലയാള കഥയിലെ ആധുനികതയുടെ അടിത്തറ പണിത സക്കറിയയുടെ പ്രശസ്തങ്ങളും സുപരിചിതങ്ങളുമായ സക്കറിയയുടെ  രചനകള്‍ എന്നും മലയാളികളെ വിസ്മയിപ്പിക്കുന്നു.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.

Comments are closed.