DCBOOKS
Malayalam News Literature Website

ഭരണകൂട ഭീകരതയുടെ കഥ പറയുന്ന ‘1984’; ഇപ്പോൾ വിപണിയിൽ

1984
1984

അധികാരത്തിന്റെ ഇന്നും തുടരുന്ന ഭരണകൂടഭീകരത പ്രവചിച്ച നോവല്‍, ജോര്‍ജ് ഓര്‍വെലിന്റെ ‘1984’ ഇന്ന് 25 % വിലക്കുറവിൽ ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവറിലൂടെ സ്വന്തമാക്കാം. ജോർജ്ജ് ഓർവെൽ രചിച്ച ഒരു ഡിസ്ടോപിയൻ നോവലാണ് 1984 (Nineteen Eighty-Four ,1984). പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ഇപ്പോൾ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഈ നോവലിന് ആദ്യം അദ്ദേഹം യൂറോപ്പിലെ അവസാനത്തെ മനുഷ്യൻ എന്ന പേരും പരിഗണിച്ചിരുന്നു. എന്നാൽ ഓർവെലിന്റെ പ്രസാധകനായ ഫ്രെഡെറിക് വാർബർഗ്ഗിന് അതിഷ്ടമായില്ല. പിന്നെ, 1980 എന്ന പേരും തുടർന്ന് 1982 എന്ന George Orwell-1984പേരും പരിഗണിച്ചു. എന്നാൽ ഓർവെലിന്റെ രോഗം മൂലം പ്രസിദ്ധീകരണം നീണ്ടുപോയതിനാൽ ഒടുവിൽ കൃതി പ്രസിദ്ധീകരിച്ചത് 1984 എന്ന പേരിലാണ്. ഓർവെൽ ആ നോവൽ ഏറെയും എഴുതിയത് സ്കോട്ട്‌ലണ്ടിന്റെ പടിഞ്ഞാറെ തീരത്തെ ജൂറാ ദ്വീപിലുള്ള ബാൺഹിൽ എന്ന ഉപേക്ഷിക്കപ്പെട്ട ഉൾനാടൽ കൃഷിയിടത്തിൽ താമസിച്ചാണ്.

ലോക സാഹിത്യത്തിലെ ക്ലാസിക്കുകളിൽ പ്രധാനിയാണു ജോർജ് ഓർവലിന്റെ 1984. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ഒരു സാധാരണ പ്രവര്‍ത്തകനാണു വിന്‍സ്റ്റണ്‍ സ്മിത്ത്. ഭരണകൂടത്തിനുവേണ്ടി കള്ളപ്രചാരണങ്ങള്‍ നടത്തുന്ന മിനിസ്ട്രി ഓഫ് ട്രൂത്തിലെ ജീവനക്കാരനാണു സ്മിത്ത്. സര്‍ക്കാരിന് എതിരെ ചിന്തിക്കുന്നതുപോലും കുറ്റകൃത്യമായാണു കണക്കാക്കുന്നത്. മാനുഷിക വികാരങ്ങളും മൂല്യങ്ങളും യാന്ത്രികമായി നിയന്ത്രിക്കപ്പെടുന്ന ഒരു ലോകം. സത്യം, സമത്വം സ്വാതന്ത്ര്യം എന്നവയെല്ലാം പിന്തിരിപ്പൻ ആശയങ്ങളായി മാറുന്ന ഒരു സ്ഥിതിവിശേഷം..യുദ്ധമാകുന്നു സമാധാനം. അടിമത്തമാകുന്നു,സ്വാതന്ത്ര്യം അജ്ഞതയാകുന്നു ശക്തി – ഈ ലോകത്തെ മുദ്രാവാക്യങ്ങൾ ഇവയേത്രേ! സ്‌നേഹം ശിക്ഷിക്കപ്പെടുകയും സ്വകാര്യത തുരത്തപ്പെടുകയും സത്യം വെറും പൊള്ളവാക്കാകുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ ഭീകരചിത്രമാണ് ഈ ആന്റിഉട്ടോപ്യൻ നോവൽ വരച്ചുകാട്ടുന്നത്.

കെ.ചന്ദ്രശേഖരനാണ് കൃതി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

Comments are closed.