DCBOOKS
Malayalam News Literature Website

108 ഡീസീ വര്‍ഷങ്ങള്‍; 108 പുതിയ പുസ്തകങ്ങളുമായി ഡി സി ബുക്‌സ്

മലയാള പുസ്തക പ്രസാധനത്തിന്റെ കുലപതിയും സ്വാതന്ത്ര്യ സമരസേനാനിയുമായ ഡി സി കിഴക്കെമുറിയുടെ 108-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാർന്നതും ആഴമുള്ളതുമായ 108  പുസ്തകങ്ങൾ 2022, ജനുവരി 12 മുതല്‍ 2023 ജനുവരി 12 വരെ
ഡി സി ബുക്‌സ്  പ്രസിദ്ധീകരിക്കുന്നു.

പ്രശസ്ത എഴുത്തുകാരുടെ നോവലുകൾ, കഥകൾ, കവിതകൾ, തിരുത്തപ്പെടുന്ന ചരിത്രങ്ങൾ, വിസ്ഫോടനമുണ്ടാക്കുന്ന ആത്മകഥകൾ, സമകാലിക ലോക സാഹിത്യത്തിലേക്ക് വാതിൽ തുറക്കുന്ന പരിഭാഷകൾ തുടങ്ങി കൈരളിക്ക് എന്നും ഒരു മുതല്‍ക്കൂട്ടാകുന്ന 108 പുതിയ പുസ്തകങ്ങളാണ് ഡി സി ബുക്‌സിലൂടെ വായനക്കാരിലേക്കെത്തുക.

കാത്തിരിക്കുക, മലയാളം ഇന്നേവരെ കണ്ടിട്ടില്ലാത്ത പുസ്തക വർഷത്തിന്…

Comments are closed.