DCBOOKS
Malayalam News Literature Website

#മീടൂ വിവാദം: എം.ജെ. അക്ബര്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു

ദില്ലി: #മീടൂ വിവാദത്തില്‍പെട്ട കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി എം.ജെ. അക്ബര്‍ രാജിവെച്ചു. മാധ്യമപ്രവര്‍ത്തകയായിരുന്ന സമയത്ത് എം.ജെ. അക്ബര്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്ന ആരോപണവുമായി 12 യുവതികള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും കെട്ടിച്ചമച്ചതാണെന്നുമായിരുന്നു എം.ജെ. അക്ബറിന്റെ പ്രതികരണം. ആദ്യമായി ആരോപണം ഉന്നയിച്ച പ്രിയ രമണി എന്ന മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ അദ്ദേഹം അപകീര്‍ത്തികേസ് നല്‍കുകയും ചെയ്തിരുന്നു. ഈ കേസ് പട്യാല ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് എം.ജെ.അക്ബര്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്.

Comments are closed.