DCBOOKS
Malayalam News Literature Website

ന്യൂസീലാന്റില്‍ മുസ്‌ലിം പള്ളിയില്‍ വെടിവെയ്പ്പ്; ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ രക്ഷപ്പെട്ടു

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസീലാന്റിലെ രണ്ട് മുസ്‌ലിം പള്ളികളില്‍ ജനക്കൂട്ടത്തിന് നേരെയുണ്ടായ വെടിവെയ്പ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. ക്രൈസ്റ്റ് ചര്‍ച്ചിലെ ഹെഗ്‌ലി പാര്‍ക്കിന് സമീപത്തെ അല്‍ നൂര്‍ മോസ്‌കിലും സൗത്ത് ഐലന്‍ഡ് സിറ്റിയിലെ പള്ളിയിലുമാണ് വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പിന് ശേഷം കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂസീലാന്റില്‍ ക്രിക്കറ്റ് പര്യടനത്തിനെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം വെടിവെയ്പ്പില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ടീം അംഗങ്ങള്‍ പള്ളിയില്‍ പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വെടിവെയ്പ്പുണ്ടായത്. ശനിയാഴ്ച നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിന് എത്തിയതായിരുന്നു ബംഗ്ലാദേശ് ടീം. സംഭവത്തിന് പിന്നാലെ ടീം അംഗങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും എല്ലാവരും രക്ഷപ്പെട്ടെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് അറിയിച്ചിട്ടുണ്ട്.

Comments are closed.